അഹമ്മദാബാദ് വിമാനാപകടം : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുശോചനം രേഖപ്പെടുത്തി.

Kerala Alappuzha

എടത്വ ടൗൺ : അഹമ്മദാബാദ് വിമാന അപകടത്തിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുശോചനം രേഖപ്പെടുത്തി. മലയാളിയും പുല്ലാട് കുറങ്ങഴ സ്വദേശിനിയും, നേഴ്‌സുമായ രഞ്ജിത ആർ നായർ ഉൾപ്പെടെയുള്ള ആളുകൾ മരിച്ച സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസം ലഭിക്കട്ടെ. ഇപ്പോൾ വരുന്ന വിവരമനുസരിച്ച് ഒരാൾ മാത്രം രക്ഷപെട്ടു എന്നാണു. രമേഷ് കുമാർ വിശ്വാസ് എന്നയാളാണ് എമർജൻസി എക്സിറ്റ് വഴി അത്ഭുതകരമായി രക്ഷപെട്ടത്. വിമാനത്തിലെ യാത്രക്കാരായിരുന്ന ബാക്കി 241 ആളുകളും മരിച്ചു എന്നാണു റിപ്പോർട്ടുകൾ. നിർഭാഗ്യകരമായ ഈ സംഭവത്തിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുശോചനം രേഖപ്പെടുത്തുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *