ബാലവേല വിരുദ്ധ ദിനം ആചരിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും, പത്തനംതിട്ട, ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് എൻഎസ്എസ് വോളൻ്റിയേർസിന്റയും സംയുക്ത ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ കോടതി വളപ്പിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു. ബഹു : ജില്ലാ ജഡ്ജ് ശ്രീ എൻ ഹരികുമാർ, കോഴഞ്ചേരി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ ബഹു : അഡിഷണൽ ജില്ലാ ജഡ്ജ് 1 ശ്രീ. ജയകൃഷ്ണൻ ജി പി, ജുഡീഷ്യൽ ഓഫീസേഴ്സ്, കോടതി ജീവനക്കാർ, അഭിഭാഷകർ, പാര ലീഗൽ വോളണ്ടർസ് എന്നിവർ പങ്കെടുത്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ശ്രീ അരുൺ ബെച്ചു എൻ എൻ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *