പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

*ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ
ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ബിരുദം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത പ്ലസ് ടു ), ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത എസ്എസ്എൽസി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 7994449314.

*ഷോർട്ട് വീഡിയോ മത്സരം: എൻട്രികൾ ക്ഷണിച്ചു
മുതിർന്ന പൗരന്മാരോടുളള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. ‘വീട്ടിലെ ചങ്ങാതി’ ശീർഷകത്തിൽ സ്വന്തം മുത്തശി മുത്തശന്മാരും പേരക്കുട്ടികളും തമ്മിലുള്ള അടുപ്പവും സൗഹൃദവും പ്രമേയമാക്കി മൂന്ന് മിനുട്ട് ദൈർഘ്യമുള്ള ഷോർട്ട് വീഡിയോ മത്സരത്തിനായി ptadsjoevents@gmail.com ൽ അയക്കണം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് തലത്തിലുള്ള വിദ്യാർഥികൾക്കാണ് അവസരം. അപേക്ഷകന്റെ പേര്, ഫോൺ നമ്പർ, സ്‌കൂൾ/കോളജിന്റെ പേര് എന്നിവ അപേക്ഷയിൽ ഉൾപെടുത്തണം. അവസാന തീയതി ജൂൺ 12 വൈകിട്ട് അഞ്ചുവരെ. ഫോൺ :0468 2325168 , 8281999004.

*സെൽഫി മത്സരം: എൻട്രികൾ ക്ഷണിച്ചു
മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സെൽഫി മത്സരത്തിന്് എൻട്രികൾ ക്ഷണിച്ചു. സ്വന്തം മുത്തശി മുത്തശന്മാരോടൊത്തുള്ള സെൽഫികൾ ptadsjoevents@gmail.com ൽ അയച്ച് നൽകണം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് തലത്തിലുള്ള വിദ്യാർഥികൾക്കാണ് അവസരം. സെൽഫി യോടൊപ്പം വിദ്യാർഥിയുടെ പേര്, ഫോൺ നമ്പർ, സ്‌കൂളിന്റെ പേര് എന്നിവ ഉൾപെടുത്തണം. അവസാന തീയതി ജൂൺ 12 വൈകിട്ട് അഞ്ച്. ഫോൺ : 0468 2325168 , 8281999004.

*ടെൻഡർ
ജൂൺ മുതൽ ഒക്ടോബർ വരെയുളള ശബരിമല മാസപൂജയോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾക്കായുളള ട്രാക്ടറുകളുടെ ആവശ്യത്തിന് ടെൻഡർ ക്ഷണിച്ചു. അടൂർ റവന്യൂ ഡിവിഷണൽ ഓഫീസിൽ ജൂൺ 11 ന് രാവിലെ 11 ന് മുമ്പായി ടെൻഡർ സമർപ്പിക്കണം. ഫോൺ : 04734 224827.

*തൊഴിലധിഷ്ഠിത കോഴ്‌സ് പ്രവേശനം
അടൂർ കെൽട്രോൺ നോളജ് സെന്ററിൽ ഫയർ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് , ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, സിസിടിവി കോഴ്സ്, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എൻട്രി, ടാലി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ : 9526229998.

*അപകട ഇൻഷുറൻസ് : വിവരം നൽകണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ 2025 അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗം ആകാത്തവർ പോസ്റ്റ് ഓഫീസ് ഐപിപിബി അക്കൗണ്ട് വിവരം, മൊബൈൽ നമ്പർ എന്നിവ ജൂൺ ഏഴിന് മുമ്പ് തിരുവല്ല മഞ്ഞാടി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ നൽകണം. ഫോൺ :04692603074.

*സി-ഡിറ്റിൽ മാധ്യമ കോഴ്‌സ്
തിരുവനന്തപുരത്ത് സി-ഡിറ്റ്് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 20. ഫോൺ: 8547720167.

*ഓംബുഡ്സ്മാൻ സിറ്റിങ്ങ് ഇന്ന് (ജൂൺ 10)
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ ഇന്ന് (ജൂൺ 10) രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. തൊഴിലുറപ്പ്, പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ പദ്ധതികളിലെ പരാതി സ്വീകരിക്കും.

*അപേക്ഷാ തീയതി നീട്ടി
കേരളാ ചിക്കൻ പദ്ധതിയുടെ ഭാഗമായി മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആന്റ് ലിഫ്റ്റിംഗ് സൂപ്പർ വൈസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുളള അപേക്ഷാ തീയതി ജൂൺ 13 ലേക്ക് നീട്ടി.
മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് – യോഗ്യത- ബിരുദം, രണ്ടുവർഷത്തെ മാർക്കറ്റിംഗ് പ്രവൃത്തി പരിചയം അല്ലെങ്കിൽ എംബിഎ (മാർക്കറ്റിംഗ്), പ്രായപരിധി 30. പ്രതിമാസ ശമ്പളം 20000 രൂപ.
ലിഫ്റ്റിംഗ് സൂപ്പർ വൈസർ- യോഗ്യത – പ്ലസ് ടു, പൗൾട്രി മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 30. പ്രതിമാസ ശമ്പളം 16000 രൂപ.
അപേക്ഷാ ഫോം www.keralachicken.org.in സൈറ്റിൽ ലഭിക്കും. ജൂൺ 13 ന് വൈകിട്ട് അഞ്ചിനുളളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷ ലഭിക്കണം. ഫോൺ : 0468 2221807.

*റിസോഴ്‌സ് അധ്യാപക നിയമനം
സർക്കാർ സ്‌കൂളിലെ പ്രൈമറി വിദ്യാർഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കുന്നതിനുളള
ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു. തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ജൂൺ 12ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് ബിഎ ഇംഗ്ലീഷ് ബിരുദവും ടിടിസി/ ഡിഎഡ്/ ഡിഎൽഎഡ് /ബിഎഡ് ഇംഗ്ലീഷ് യോഗ്യതയുളളവർക്ക് പങ്കെടുക്കാം. ഫോൺ : 0469 2600181.

*ആപ്ദമിത്ര സിവിൽ ഡിഫൻസ് : അപേക്ഷ ക്ഷണിച്ചു
ജില്ലാ മേരാ യുവ ഭാരത് (നേഹ്‌റു യുവകേന്ദ്ര) ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിന് സിവിൽ ഡിഫൻസ് ടീമിനെ തയ്യാറാക്കുന്നതിന് യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ചത്തെ സൗജന്യ പരിശീലനം ലഭിക്കും. പ്രായപരിധി 40. ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ് അംഗങ്ങൾ, മേരാ യുവ ഭാരത്, എൻവൈകെഎസ്, എൻഎസ്എസ് , എൻസിസി, റെഡ്‌ക്രോസ്, സന്നദ്ധസേന, ട്രോമ കെയർ വിഭാഗങ്ങളിലുളളവർക്ക് പങ്കെടുക്കാം. മുൻ വോളണ്ടിയർ , സ്‌പോർട്‌സ് താരങ്ങൾക്ക് മുൻഗണന. എമർജൻസി കിറ്റ് , യൂണിഫോം , ഐ ഡി കാർഡ് , സർട്ടിഫിക്കറ്റ് , മൂന്ന് വർഷത്തേക്കുള്ള ഇൻഷുറൻസ് കവറേജ് എന്നിവ ലഭിക്കും. ഫോൺ :7558892580, 0468-2962580.

*കോഴഞ്ചേരി താലൂക്ക് വികസന സമിതി
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്നു.
ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭയിലെ വിവിധ മേഖലകളിൽ പകർച്ചവ്യാധി പടരുന്ന സാഹചര്യം വിലയിരുത്തി. സ്റ്റേഡിയം ജംഗ്ഷനിൽ നിന്നുളള വൺവേയിൽ നിയമം തെറ്റിച്ച് വാഹനങ്ങൾ കടന്നുവന്ന് അപകടമുണ്ടാക്കുന്നതിനാൽ സ്റ്റേഡിയം ജംഗ്ഷനിൽ സൈൻ ബോർഡ് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സൈനികക്ഷേമ ബോർഡ് ഓഫീസ് പഴയ ബിഎസ്എൻഎൽ സമുച്ചയത്തിലേക്ക് മാറ്റുന്ന വിഷയം ജില്ലാ കല്കടറുടെ ശ്രദ്ധയിൽപെടുത്തണമെന്ന്
രാഷ്ട്രീയ പാർട്ടി പ്രതിനിധി മാത്യു ജി ഡാനിയേൽ ആവശ്യപ്പെട്ടു. ജനകീയ അദാലത്ത് നടത്തി പരിഹരിയ്‌ക്കേണ്ടതായ 2010 മുതലുളള ന്യായവില പ്രശ്‌നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴഞ്ചേരി തഹസിൽദാർ റ്റി കെ നൗഷാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, താലൂക്ക്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *