ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ മരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – ഞായറാഴ്ച എട്ടിന് നെല്ലിമൂട്ടിൽപ്പടി ജങ്ഷനു സമീപം വച്ചാണ് അപകടമുണ്ടായത്. ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്കേതിൽ വിജയകുമാർ(46) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നും തെറിച്ചുവീണ വിജയകുമാറിന്റെ ശരീരത്തിൽ കൂടി കാർ കയറിയിറങ്ങി. ഗുരുതര പരുക്കേറ്റ വിജയകുമാറിനെ ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: ശ്രീകല. മക്കൾ: അനഘ, അനശ്വര.

Leave a Reply

Your email address will not be published. Required fields are marked *