എൽഡിഎഫ് സമരം, ഭരണത്തിലെ പിടിപ്പുകേട് മറയ്ക്കാൻ എന്ന് യുഡിഎഫ്.

Pathanamthitta

തിരുവല്ല – സിപിഎം നേതൃത്വത്തിലുള്ള ഭരണം നടക്കുന്ന കുറ്റൂർ പഞ്ചായത്തി്ന് മുൻപിൽ എൽഡിഎഫ് ഇന്ന് നടത്തിയ സമര നാടകം, സ്വന്തം ഭരണത്തിന്റെ പിടിപ്പുകേട് മറയ്ക്കുവാൻ ആണെന്നും തകർന്ന ഗ്രാമീണ റോഡുകളും പൊട്ടിയ കുടിവെള്ള പൈപ്പുകളും കത്താത്ത വഴി വിളക്കുമുള്ള പഞ്ചായത്ത് എന്ന നിലയിൽ ശക്തമായ ജനരോഷം ഉയർന്നു വരുന്ന വേളയിൽ ഭരണ പരാജയം മറച്ചുവെക്കുവാൻ ഉദ്യോഗസ്ഥർക്കെതിരായി സമരം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനുള്ള എൽഡിഎഫിന്റെ ഈ രാഷ്ട്രീയ നാടകം ജനങ്ങൾ തിരിച്ചറിഞ്ഞതായും വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുന്നോടിയായി ഇതിലും വലിയ സമര നാടകങ്ങൾ എൽഡിഎഫിൽ നിന്നും പ്രതീക്ഷിക്കുന്നതായി യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

അഴിമതിയും കെടുകാര്യസ്ഥതയും മാത്രമല്ല പട്ടിക വർഗ്ഗ വിഭാഗം ജീവനക്കാരോട് പോലും ഭരണസമിതി നേതൃത്വം മോശമായി പെരുമാറി എന്നുള്ള പരാതി നില നിൽക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ എൽഡിഎഫ് സമരമെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.യു ഡിഎഫ് കുറ്റൂർ മണ്ഡലം നേതൃ യോഗത്തിൽ യു ഡി എഫ് കുറ്റൂർ മണ്ഡലം ചെയർമാൻ ജിനു തോമ്പുംകുഴി അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, മണ്ഡലം കൺവീനർകെ എസ് എബ്രഹാം, ജോ ഇലഞ്ഞിമൂട്ടിൽ, ബിന്ദു കുഞ്ഞുമോൻ, സിന്ധുലാൽ,വിശാഖ് വെൺപാല, മാത്യു മുളമൂട്ടിൽ, പോൾ തോമസ്, സുരേഷ് ജി പുത്തൻപുരയ്ക്കൽ, കെ സി തോമസ്,ഹരി പാട്ടപ്പറമ്പിൽ,ബിനു കല്ലേമണ്ണിൽ, അഭിലാഷ് വെട്ടിക്കാട്ടിൽ, വി എം സദാശിവൻ പിള്ള, ജോസ് തേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *