കോൺഗ്രസിൻ്റെ മുതിർന്ന പ്രവർത്തകർക്ക് ആദരവ്

Kerala Pathanamthitta
Print Friendly, PDF & Email

ഇലന്തൂർ – ഇടപ്പരിയാരം വാർഡ് മഹാത്മാ ഗാന്ധി കുടുംബ സംഗമം ഡി.സി.സി. വൈസ് പ്രസിഡൻറ് അഡ്വ.എ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന മേഖലയിൽ പണിയെടുക്കുന്നവരുടെ തുച്ചമായ വേതനം നൽകാൻ സർക്കാർ തയ്യാറാവണം എന്ന് സുരേഷ്കുമാർ പറഞ്ഞു. വാർഡ് പ്രസിഡൻ്റ് കെ.എ.രാജു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. ജനറൽ സെക്രട്ടറി റോഷൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലേക്ക് പ്രസിഡൻറ് ജറിമാത്യു സാം, മണ്ഡലം പ്രസിഡൻറ് കെ.പി.മുകുന്ദൻ, ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി, യു.ഡി.എഫ്.മണ്ഡലം ചെയർമാൻ പി.എം.ജോൺസൻ, സീനിയർ സിറ്റിസൺസ് ജില്ലാ വൈസ് ചെയർമാൻ റെജി വാര്യാപുരം, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ശ്രീകലാ റെജി, സോജൻ ജോർജ്ജ്, വിൻസൺ ചിറക്കാല ,മണ്ഡലം സെക്രട്ടറിമാരായ റോണി മേമുറിയിൽ, ജോഷ്വാ ശാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബ സംഗമത്തിൽ വെച്ച് മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ പുരുഷോത്തമൻ കരിമ്പനയ്ക്കൽ, കെ.ഒ.ശാമുവേൽ, റ്റി.ജെ.തോമസ്, എൻ.ജി.വർഗീസ്, ശാമുവേൽ ജോർജ്ജ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *