പത്തനംതിട്ട – കോയിപ്രം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോൾ പോലീസുകാർക്കെതിരെ കസ്റ്റഡി മർദ്ദന ആരോപണവുമായി പുല്ലാട്ടുകാരൻ യുവാവ് രംഗത്ത്. കോയിപ്രം സിഐ സുരേഷ് കുമാറും, ജോബിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനും കൂടി തന്നെ മർദ്ദിച്ചതിന് ശേഷം മലിനജലവും കുടിപ്പിച്ചു എന്നും, പിന്നാലെ കഞ്ചാവ് കേസിൽ പ്രതിയാക്കിയെന്നും പുല്ലാട് സ്വദേശി കണ്ണൻ ആരോപിച്ചു. കോയിപ്രം സിഐ സുരേഷ് കുമാർ നിലവിൽ മറ്റൊരു കസ്റ്റഡി മർദന ആരോപണത്തിൽ സസ്പെൻഷനിലാണ്.
‘പരാതിയുണ്ടെന്ന് പറഞ്ഞ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അങ്ങോട്ടേക്ക് ചെന്നു, കൂടെ എന്റെ ഭാര്യയുമുണ്ടായിരുന്നു. ഒരു ഒപ്പിടാൻ പറഞ്ഞു അതിനുശേഷം തിരിച്ചുപറഞ്ഞയച്ചു. അതുകഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞ് വീണ്ടും വിളിപ്പിച്ചു, സ്റ്റേഷനിൽ ചെന്നപ്പോൾ ജോബിൻ കൈ കൊണ്ട് മുഖത്തടിച്ചു കുനിച്ചുനിർത്തി. പിന്നീട് രണ്ടുപേരും മുതുകിനു കൈമുട്ട് കൊണ്ട് അടിച്ചു. എന്താണ് ചെയ്ത തെറ്റെന്ന് എനിക്ക് അറിയില്ല’.- കണ്ണൻ മാധ്യമങ്ങളോടായി പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

