പരിസ്ഥിതി ദിനാചരണതിൻ്റെ ഭാഗമായി വ്യക്ഷതൈ നടീലും, പ്രതിജ്ഞയുമായി കെ സി സി തണ്ണിത്തോട് സോൺ

Pathanamthitta
Print Friendly, PDF & Email

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ അഭിമുഖത്തിൽ പരിസ്ഥിതി ദിനാചരണതിൻ്റെ ഭാഗമായി
വ്യക്ഷതൈ നടിലും പ്രതിഞ്ജയും തണ്ണിത്തോട് സെൻ്റ് അൻ്റണിസ് ആശ്രമത്തിൽ വെച്ച് നടന്നു. തണ്ണിത്തോട് ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റ് ഷാജി കെ സാമുവേൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. കെ സി സി തണ്ണിത്തോട് സോൺ പ്രസിഡൻ്റ് ഫാദർ ഒ എം ശമുവേൽ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ വൈസ് പ്രസിഡൻ്റ് റവ.ആന്റോ അച്ചൻകുഞ്ഞ് പരിസ്ഥിതിദിനാചരണ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ഗ്രാമപഞ്ചായത്ത് അംഗം പൊന്നച്ചൻ കടമ്പാട്ട്, സോൺ സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത്, ട്രഷറർ എൽ എം മത്തായി, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോയികുട്ടി ചേടിയത്ത്, ജോൺ കിഴക്കേതിൽ, ബ്ലെസൻ മാത്യു, പ്രിൻസി ഗോസ്,ഏബ്രാഹാം പി കെ എന്നിവർ പ്രസംഗിച്ചു.

Photo caption:കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ അഭിമുഖത്തിൽ പരിസ്ഥിതി ദിനാചരണതിൻ്റെ ഭാഗമായി സെൻ്റ് ആൻ്റണിസ് ആശമത്തിൽ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി കെ സാമുവേൽ, ഫാദർ ഓ എം ശമുവേൽ, റവ അൻ്റോ അച്ചൻകുഞ്ഞ് എന്നിവർ ചേർന്ന് വ്യക്ഷതൈ നടുന്നു. ഗ്രാമപഞ്ചായത്ത് അംഗം പൊന്നച്ചൻ കടമ്പാട്ട് സമീപം.

Leave a Reply

Your email address will not be published. Required fields are marked *