പത്തനംതിട്ടയിൽ പരിസ്ഥിതി സെമിനാറും, വൃക്ഷത്തൈ നടീലും

Kerala Pathanamthitta

പത്തനംതിട്ട – മാർത്തോമ്മാ ഇടവക യുവജന സഖ്യത്തിന്റെയും, പത്തനംതിട്ട നഗരസഭ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാറും, വൃക്ഷത്തൈ നടീലും നടന്നു. പരിസ്ഥിതി ദിനത്തിൽ പള്ളിയിൽ കൂടിയ പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ.സജി തോമസ് അധ്യക്ഷത വഹിച്ചു, വാർഡ് കൗൺസിലർ ശ്രീമതി. സിന്ധു അനിൽ പരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്തു, കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ബിജു മുഖ്യ സന്ദേശം നൽകി യുവജനസഖ്യം സെക്രട്ടറി കിരൺ നൈനാൻ ജോർജ്, ട്രഷറർ അഖിൽ രാജ്, സ്നേഹ സാറ എബി, എന്നിവർ പ്രസംഗിച്ചു. തുടർന്ന് പള്ളിയങ്കണത്തിൽ ഫല വൃക്ഷത്തൈ നട്ടു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *