ലഹരിക്ക് എതിരെ ബോധവൽക്കരണം ; WE HATE ALCOHOL & TOXICS

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി ആമക്കുന്ന് സെന്റ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി യുവജനപ്രസ്ഥാനം എന്നിവയുടെ അഭിമുഖ്യത്തിൽ കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ്റിന്റെ സഹകരണത്തിൽ ലഹരിക്ക് എതിരെ ബോധവൽക്കരണം WE HATE ALCOHOL & TOXICS ജൂൺ 2025 ഞായർ, 10.30 ന് ആമക്കുന്ന്, സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ വെച്ച് നടക്കും.

ഇടവക വികാരി ഫാദർ സിനോയ് ടി തോമസ് അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗ്ഗ് ഓർത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം നിതിൻ മണക്കാട്ടുമണ്ണിൽ ഉദ്ഘാടനം നിർവഹിക്കും. കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ്റിന്റെ എക്സൈസ് ഇൻസ്പെക്ടർ (എക്സൈസ് റേഞ്ച് ആഫീസ്, കോന്നി) അനിൽകുമാർ എസ്.ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകും.കേരള കൗൺസിൽ ഓഫ് ചർച്ച സ് കോന്നി അസംബ്ലി ഭാരവാഹികൾ ഇടവക ചുമതലക്കാർ യുവജനപ്രസ്ഥാനം ഭാരവാഹികൾ മീറ്റിംഗ്ഗിൽ പങ്കെടുക്കും എന്ന് ഭാരവാഹികൾ പ്രസ്തവനയിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *