തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച പാർക്കിൻസൺസ് ചലന വൈകല്യ സമഗ്ര ക്ലിനിക്ക് മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ന്യൂറോളജി, ജെറിയാട്രിക്‌സ്, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലിനിക് ആരംഭിച്ചിരിക്കുന്നത്.
ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജറുമായ ഫാ. സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ന്യൂറോളജി വിഭാഗം മേധാവി ഡോ. ജോൺ കെ. ജോൺ, സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. സുമൻ വർഗീസ് സാം , ന്യൂറോളജി വിഭാഗം അസി. പ്രഫ. ഡോ. എം. അർച്ചന എന്നിവർ ക്ലാസ് നയിച്ചു. ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അബു എബ്രഹാം, എൻ.ആർ.സി.എൻ.സി.ഡി എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ ജെ. ഇടയാറന്മുള, ഫാ. തോമസ് വർഗീസ്, ക്ലിനിക്കൽ ഫാർമസിസ്റ്റ് ഡോ. എൽസബ ജേക്കബ്, പി.എം.ആർ വിഭാഗം മേധാവി ഡോ.തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
സൈക്യാട്രി വിഭാഗത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്ന പുകയില നിർമ്മാർജന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. പി.എം.ആർ വിഭാഗത്തിലെ സാമൂഹിക പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. പാർക്കിൻസൺസ് രോഗം സംബന്ധിച്ച് സദസ്സിനുണ്ടായിരുന്ന സംശയങ്ങൾക്ക് വിദഗ്ദ്ധ ഡോക്ടർമാർ മറുപടി നൽകി. എല്ലാ വ്യാഴാഴ്ച്ചയും ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4.30 വരെയാണ് പാർക്കിൻസൺസ് സമഗ്ര ചികിത്സാ ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ഫോൺ: 94000 29466.


