ഓമല്ലൂർ ഗ്രാമപഞ്ചായത്ത് ‘ചക്കഗ്രാമം’ പദ്ധതിയുടെ ഭാഗമായി പ്ലാവിൻ തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് അഡ്വ ജോൺസൺ വിളവിനാൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അധ്യക്ഷയായി. ബഡ് ചെയ്ത 164 പ്ലാവിൻ തൈകൾ വീതം ഓരോ വാർഡിലും പരിസ്ഥിതി ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ വീടുകളിൽ നടും. രണ്ട് വർഷം കൊണ്ട് ഫലം ഉണ്ടാകുന്ന വിയറ്റ്നാം ഇനത്തിൽ പെട്ട പ്ലാവിൻ തൈകളാണ് വിതരണം ചെയ്തത്. 700 മാവിൻ തൈകളും 1400 സപ്പോർട്ട തൈകളും ഉൾപ്പടെ 4500 ഫലവൃക്ഷ തൈകളാണ് ആകെ നടുന്നത്. പഞ്ചായത്ത് അംഗങ്ങളായ മിനി വർഗീസ്, അന്നമ്മ, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി എന്നിവർ പങ്കെടുത്തു.


