ശുചിത്വ സന്ദേശ യാത്രയുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ: പോലീസ് സ്റ്റേഷനുകൾ, റെസ്റ്റ് ഹൗസുകൾ, ആശുപത്രികൾ, കോളേജുകൾ എന്നിവ സന്ദർശിച്ച് സംഘം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – 2025 സെപ്റ്റംബർ 17 ന് ആരംഭിച്ച് ഒക്ടോബർ 02 സ്വച്ഛ് ഭാരത് ദിവസ്- ഗാന്ധി ജയന്തി ദിനത്തിൽ അവസാനിക്കുന്ന കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നടക്കുന്ന സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ പര്യടനം നടത്തി ജില്ലാ ശുചിത്വ മിഷൻ സംഘം. ശുചിത്വ സന്ദേശ യാത്ര എന്ന പേരിൽ നടത്തുന്ന സന്ദർശത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് പരിധികളിലും സംഘം ശുചിത്വ സന്ദേശവുമായി എത്തും.

ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പോലീസ് സ്റ്റേഷനുകൾ, റെസ്റ്റ് ഹൗസുകൾ, ആരാധനാലയങ്ങൾ, സ്വകാര്യ ആശുപത്രികൾ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, വഴിയോര വിശ്രമ കേന്ദ്രങ്ങൾ, കുട്ടികളുടെ പാർക്കുകൾ, പബ്ലിക്ക് മാർക്കറ്റുകൾ എന്നിവയിലൂടെ മനോഭാവ മാറ്റ- ബോധവൽക്കരണ ക്യാമ്പയിൻ പ്രവർത്തനമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി- സ്ഥാപനങ്ങളുമായും നേരിട്ടു സംവദിക്കുന്നതും കൂടി ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇലന്തൂർ, പന്തളം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിലൂടെയുളള യാത്ര സംഘം പൂർത്തിയാക്കി.

ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി കുമാർ, റാന്നി- മല്ലപ്പള്ളി റിസോഴ്സ് പേഴ്സൺ അശ്വതി വിജയൻ എന്നിവരാണ് ശുചിത്വ സന്ദേശയാത്രയിലെ അംഗങ്ങൾ. സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിന്റെ ഭാഗമായുളള ശുചിത്വ സന്ദേശയാത്ര സെപ്റ്റംബർ 30 ന് അവസാനിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *