നിയന്ത്രണം വിട്ട ലോറി ബിവറേജസിലേക്കുള്ള വഴിയും മുടക്കി ഹോട്ടലിലേക്ക് ഇടിച്ചു കയറി:

Pathanamthitta
Print Friendly, PDF & Email

അടൂർ – അപകട മേഖലയായി മാറിയിരിക്കുന്ന ബൈപ്പാസിൽ നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചു കയറി.
നെല്ലിമൂട്ടിപ്പടി ട്രാഫിക് ഐലൻഡിന് സമീപം ബൈപ്പാസിലാണ് നിയന്ത്രണം വിട്ട ലോറി ഒരു ഹോട്ടലിന്റെ മുന്നിലൂടെ പാഞ്ഞ് ബിവറേജസ് ഔട്ട്‌ലെറ്റിലേക്കുള്ള വഴിയുടെ മുകളിലൂടെ പാലവിളയിൽ തരകൻസ് പാർക്കിലെ ഹോട്ടലിന്റെ മുന്നിലെ ഫാസ്റ്റ്ഫുഡ് സെന്ററിലേക്ക് ഇടിച്ച് കയറി നിന്നത്. ഇന്ന് പുലർച്ചെ നാലിനായിരുന്നു അപകടം. ആർക്കും പരുക്കില്ല. രാവിലെ ഒമ്പതോടെ ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റി. പെരുമ്പാവൂരിൽ നിന്നും കടമ്പനാട് ഭാഗത്തേക്ക് പോയ കാലിവണ്ടിയാണ് അപകടത്തിൽപ്പെട്ടത്.

 

 

Leave a Reply

Your email address will not be published. Required fields are marked *