തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളുള്ള ഭാഗങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് വിവിധ ക്യാമ്പുകളിലാക്കി. നെടുംപ്രയാർ എം ടി എൽ പി എസ് സ്‌കൂൾ, ചെട്ടിമുക്ക് ചെറുപുഷ്പം സ്‌കൂൾ എന്നിവിടങ്ങളിലായി 47 പേരെ ക്യാമ്പിനുള്ളിൽ താമസിപ്പിച്ചു. രണ്ടു സ്‌കൂളുകളിൽ കൂടി ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണവും, മരുന്നുകളും, മെഡിക്കൽ സഹായവും, പാചകം ചെയ്യുന്നതിന് ആവശ്യമായ ഗ്യാസ് സൗകര്യവും കൃത്യമായി എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ.കൃഷ്ണകുമാർ അറിയിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് സിസിലി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ജെസി മാത്യു, വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ലതാ ചന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ റീന തോമസ്, വാർഡ് അംഗം റെൻസിൻ കെ രാജൻ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.


