പത്തനംതിട്ട – സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്കായി കോന്നി ഇക്കോ ടൂറിസം സെന്ററിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മിക്ക ഓൺലൈൻ മാധ്യമങ്ങളും ബഹിഷ്ക്കരിച്ച ശിലാപശാല സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ. കമലാഹർ ഉദ്ഘാടനം ചെയ്തു. സത്യസന്ധവും ഉത്തരവാദിത്ത്വപരവുമായിരിക്കണം മാധ്യമ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി കെ ജയകുമാർ ശർമ അധ്യക്ഷനായി. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയുഷ് കുമാർ കോറി, പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ബി രാഹുൽ, ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമി ജോസഫ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി കെ രാജേഷ്, പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജെ മുഹമ്മദ് സ്വാബിർ, പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കൊളജ് മുൻ പ്രൊഫസർ ഇ കുഞ്ഞികൃഷ്ണനും മീഡിയ കമ്മിറ്റി അംഗവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ബാലൻ മാധവനും ‘വനപ്രദേശത്തെ മാധ്യമപ്രവർത്തനം’ എന്ന വിഷയം അവതരിപ്പിച്ചു. കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കോശി ജോൺ മോഡറേറ്ററായി.
What do you feel about this post?
Like
Love
Happy
Haha
Sad

