പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

*തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം
ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, മോണ്ടിസോറി ആന്റ് പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് എസ്എസ്എൽസി/പ്ലസ് ടു/ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 7994449314 .

*ബിരുദ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോന്നിയിൽ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി (ഹോൺസ്) കമ്പ്യൂട്ടർ സയൻസ് ഡേറ്റ സയൻസ് ആന്റ് അനലിറ്റ്ക്‌സ്, ബി കോം (ഹോൺസ്) ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ കോഴ്‌സുകളിലേക്കാണ് പ്രവേശനം. വെബ് സൈറ്റ് : https://cap.mgu.ac.in/ugpcap2025.
ഫോൺ : 9446755765, 9645127298, 0468 2382280.

*അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് കേരളം പ്രോജക്ടടിലേക്ക് ട്രെയിനി സ്റ്റാഫിനെ നിയമിക്കുന്നു. യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ്സി/ ബി.ടെക് ഇൻ ഇസിഇ/ഇഇഇ/സിഎസ്/ ഐടി, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്ങിൽ ഒരു വർഷ പ്രവൃത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ആന്റ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം.(അഭികാമ്യം). പ്രതിമാസ വേതനം – 10000 രൂപ. പ്രായപരിധി: 35. അവസാന തീയതി ജൂൺ ആറ്. ജൂൺ ഒമ്പതിന് രാവിലെ 9.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച. https://forms.gle/LkedoQBmbYmb2LjP6 , ഫോൺ: 9495981763.

*അറിയിപ്പ്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾ ആധാർ പകർപ്പ്, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് സഹിതം വിവരം പുതുക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ : 04692603074.

*ക്വട്ടേഷൻ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിലെ അവധി ദിനം ഉൾപ്പെടെ മുഴുവൻ സമയത്തേക്ക് രണ്ട് സെക്യൂരിറ്റി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അംഗീകൃത സെക്യൂരിറ്റി സർവീസ് ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ രണ്ട്. ഫോൺ : 0468 2223983/ 8590660630.

*സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം 10 ദിവസത്തെ സൗജന്യ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ, കേക്ക്, ഫ്രൂട്ട് സാലഡ് , കുക്കീസ്, ഷേക്‌സ്, ചോകൊലെറ്റ്‌സ്, പുഡിങ്‌സ് നിർമാണ പരിശീലനം ആരംഭിച്ചു. പ്രായം 18-44. ഫോൺ: 04682992293, 2270243.

*അഭിമുഖം മേയ് 28 ന്
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. മെയ് 28 ന് രാവിലെ 10 ന് അടൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് അഭിമുഖം. യോഗ്യത- എസ്.എസ്.എൽ.സി, പ്ലസ് ടു , ഡിഗ്രി , ഐ.ടി.ഐ/ഡിപ്ലോമ (മെക്കാനിക്കൽ, ഓട്ടോമൊബൈൽ) , ഡിഗ്രി/ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും തൊഴിൽ പരിചയം ഇല്ലാത്തവർക്കും പങ്കെടുക്കാം. ഫോൺ : 0477-2230624, 8304057735, 0473 4224810.

*വനിത കമ്മീഷൻ സിറ്റിംഗ് ഇന്ന് (മേയ് 27)
വനിത കമ്മീഷൻ സിറ്റിംഗ് ഇന്ന് (മേയ് 27) രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

*മരങ്ങൾ മുറിച്ചുമാറ്റണം
കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടകരമായ മരങ്ങൾ ഭൂ ഉടമ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

*മസ്റ്ററിംഗ്
മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ മസ്റ്ററിംഗ് ചെയ്യണം. ഫോൺ : 04682 320158.

*പുരയിടങ്ങൾ വൃത്തിയാക്കണം
മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ വ്യകതികളുടെ കാട് കയറി കിടക്കുന്ന പുരയിടങ്ങൾ അടിയന്തിരമായി വൃത്തിയാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കാടുകയറി കിടക്കുന്ന പുരയിടങ്ങൾ കൃത്യമായ ഇടവേളകളിൽ ഉടമകൾ വൃത്തിയാക്കേണ്ടതാണെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.

*നിരോധനം
വംശനാശ ഭീഷണി നേരിടുന്ന നാടൻ മത്സ്യങ്ങളെ പിടിക്കുന്നതിന് നിരോധനം. പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസം വരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും നാടൻ മത്സ്യം പിടിക്കുന്നതിന് കേരള അക്വാകൾച്ചർ ആന്റ് ഇൻലാൻഡ് ഫിഷറീസ് ആക്ട് പ്രകാരം നിരോധനമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 15000 രൂപ പിഴയും ആറുമാസം തടവും ലഭിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *