വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി

Pathanamthitta
Print Friendly, PDF & Email

ഏറത്ത് ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതിയിലെ ഒന്നു മുതല്‍ 12 വരെയുളള വാര്‍ഡുകളിലെ കട്ടില്‍ വിതരണം ചൂരക്കോട് ഹരിശ്രീ ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.ഏറത്ത്  ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 17 വരെയുളള വാര്‍ഡുകളിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട 160 വയോജനങ്ങള്‍ക്കാണ് കട്ടില്‍ വിതരണം ചെയ്യുന്നത്. 13 മുതല്‍ 17 വരെയുളള വാര്‍ഡുകളിലെ കട്ടില്‍ വിതരണം ജൂണ്‍ ഏഴിന് ചൂരക്കോട് ഹരിശ്രീഓഡിറ്റോറിയത്തില്‍ നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ അധ്യക്ഷനായ ചടങ്ങില്‍  വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ തരകന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ ഉദയന്‍, ജനപ്രതിനിധികളായ എല്‍സി ബെന്നി, രാജേഷ് അമ്പാടിയില്‍, സൂസന്‍ ശശികുമാര്‍, ശ്രീലേഖ ഹരികുമാര്‍, അഡ്വ. ഡി രാജീവ്, ജി ജയകുമാര്‍, ബി സന്തോഷ്‌കുമാര്‍,എം സ്വപ്ന, കെ പുഷ്പവല്ലി, ശോഭന കുഞ്ഞ്കുഞ്ഞ്, ഏറത്ത് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ജെ.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *