അയിരൂർ ഗ്രാമപഞ്ചായത്തിന്റെ 2024 -25 ലെ കരട് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ അവതരിപ്പിച്ചു. 18.08 കോടി രൂപാ വരവും 14.56 കോടി രൂപ ചെലവും 3.51 കോടി രൂപാ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്.
മാലിന്യ സംസ്‌കരണം, ഉത്പാദന മേഖലയിൽ വന്യമൃഗങ്ങളിൽ നിന്നും കൃഷിയിടം സംരക്ഷിക്കുന്നതിന് 10 ലക്ഷം രൂപയും ലൈഫ് മിഷൻ നാലുകോടി രൂപയും കാർഷിക മേഖലയ്ക്ക് 60.75 ലക്ഷം രൂപയും റോഡ് പുനരുദ്ധാരണത്തിന് 2.15 കോടി രൂപയും ആസ്ഥി വികസനത്തിന് 22.3 ലക്ഷം രൂപയും എം.സി.എഫ് നിർമ്മാണത്തിന് വസ്തു വാങ്ങുന്നതിന് 16 ലക്ഷം രൂപയും അംഗൻവാടി നിർമാണത്തിനും പാലിയേറ്റീവ്, ഡയാലിസിസ് രോഗികൾക്ക് സഹായം, ഭിന്നശേഷി കുട്ടികൾക്ക് സ്‌കോളർഷിപ്പ്, ഭിന്നശേഷി കല കായിക മേള, തെരുവ് വിളക്ക് പരിപാലനത്തിന് 29 ലക്ഷം രൂപയും മൃഗസംരക്ഷണ പദ്ധതിയിലൂടെ ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡി, കാലിതീറ്റ എന്നിവ നൽകുന്നതിനും മുട്ടക്കോഴി വിതരണം, പോത്തുകുട്ടി വിതരണം, മത്സ്യ കൃഷി മേഖല ഉൾപ്പടെ 60.75 ലക്ഷം രൂപയും വനിതാ ശാക്തീകരണത്തിലൂടെ കുടുംബശ്രീക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുവാനും ക്ഷേമ പെൻഷനുകൾ സമയ ബന്ധിതമായി അപേക്ഷകർക്ക് നൽകുന്നതിനും സേവന മേഖലയിൽ വനിതകൾക്ക് മെൻസ്ട്രൽ കപ്പ് നൽകുന്നതിന് ഒരു ലക്ഷം രൂപയും പാലിയേറ്റിവ് കെയർ പദ്ധതിയിൽ ജില്ലാ പഞ്ചായത്ത് വിഹിതം ഉൾപ്പെടെ 11.5 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന ആവിഷ്‌കൃത ഫണ്ടിൽ 5,57 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ വിമൽ, സാംകുട്ടി അയ്യക്കാവിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിത കുറുപ്പ്, ബെൻസൻ തോമസ്, പ്രഭാവതി, മറിയം റ്റി.തോമസ്, പ്രദീപ് അയിരൂർ, സോമശേഖരൻ പിള്ള, എൻ ജി.ഉണ്ണികൃഷ്ണൻ, ശ്രീകല ഹരികുമാർ, അംബുജ ഭായ്, അനുരാധ ശ്രീജിത്ത്, സെക്രട്ടറി എ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.


