തൊഴിൽ മേള നാളെ (മേയ് 27)
പത്തനംതിട്ട – വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാതല തൊഴിൽ മേള നാളെ (മേയ് 27) ചെന്നീർക്കര ഐടിഐ യിൽ വെച്ച് നടക്കും. ഐടിഐ പാസായവർക്കും അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും https://knowledgemission.kerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഫോൺ : 0468 2258710.


