ഞാനറിയുന്ന കെ കെ നായർ സാർ, ഒൻപതാം ഭാഗം ; മുൻ എം.എൽ.എ കെ കെ നായർ വിശുദ്ധനോ ?

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഔട്ടർ റിംഗ് റോഡ് എന്നത് കെ.കെ. നായർ സാറിന്റെ ഒരു സ്വപ്നമായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും നിയമസഭയിൽ നിന്നും അദ്ദേഹത്തിന് ഇറങ്ങേണ്ടതായിട്ട് വന്നു. ഔട്ടർ റിംഗ് റോഡ് അദ്ദേഹം കൊണ്ടു വരാൻ ഇരുന്നതും അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ കൂടി ആയിരുന്നില്ല… അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു ഔട്ടർ റിംഗ് റോഡ് യാഥാർത്ഥ്യമായിരുന്നെങ്കിൽ മലയാലപ്പുഴ, പ്രമാടം, ഓമല്ലൂർ, വള്ളിക്കോട്, നാരങ്ങാനം ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്ന ജനങ്ങൾക്കും വണ്ടി പ്രദേശം തീരെ കുറവുള്ള പത്തനംതിട്ട നഗര സഭയ്ക്കുള്ളിലെ ചില പ്രദേശങ്ങളിലെ ജനങ്ങൾക്കും പത്തനംതിട്ട ടൗണുമായി പെട്ടെന്ന് ബന്ധം വരുമായിരുന്നു.

അതിന്റെ ഫയൽ പത്തനംതിട്ട പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഉണ്ടെന്ന് ഞാനറിയാനിടയായി. അതിന്റെ അടിസ്ഥാനത്തിൽ വർഷങ്ങൾക്കു മുമ്പ് ഞാൻ ആ ഓഫീസിൽ ഒരു വിവരാവകാശ അപേക്ഷ കൊടുത്തു. അപ്പോൾ എനിക്ക് മറുപടി ലഭിച്ചിരുന്നില്ല. ഞാൻ അന്നത്തെ കേരളത്തിലെ ആദ്യത്തെ വിവരാവകാശ കമ്മീഷണർ എന്റെ പ്രിയ സുഹൃത്ത് വിജയകുമാർ സാറിന് പരാതി കൊടുത്തു. വിജയകുമാർ സാർ അന്നത്തെ പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥയെ ( പേര് വനജകുമാരി മാർ എന്ന് തോന്നുന്നു ) 6750 രൂപ പിഴ ശിക്ഷിച്ചു…. ശേഷം കിട്ടിയ മറുപടി അങ്ങനെ ഒരു ഫയൽ ഇവിടെയില്ല എന്നാണ്…

കെ കെ നായർ കള്ളം പറയാറില്ല 🙏🙏 എന്ന് എനിക്കറിയാം… സത്യസന്ധമായ പൊതുപ്രവർത്തനം നടത്തിയ കെ. കെ. നായർ ഒരു വിശുദ്ധൻ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവും. ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള മരണം😭😭😭😭. ഒരു കാര്യങ്ങളിലും ആരെയും ബുദ്ധിമുട്ടിക്കരുത് എന്ന ഒരു ആഗ്രഹം സാറിന് ഉണ്ടായിരുന്നു. ഏതൊരു പൊതു പരിപാടിയിൽ വന്നാലും അദ്ദേഹത്തിന് വരാനുള്ള വാഹന സൗകര്യം ഇല്ലെങ്കിൽ സ്വന്തം കൈയിലെ പൈസ എടുത്തിട്ട് ഓട്ടോറിക്ഷ വിളിച്ചു പോകുന്ന ഒരു സ്വഭാവം സാറിന് ഉണ്ടായിരുന്നു. എന്നാൽ സംഘാടകർ വണ്ടി പിടിച്ചു തരണം എന്ന ഒരു നിർബന്ധം സാറിന് ഇല്ലായിരുന്നു.അന്നത്തെ കാലത്ത് എന്തെങ്കിലും ഒരു കത്ത് ഏതെങ്കിലും ഒരു ഓഫീസിൽ ആർക്കെങ്കിലും കൊടുക്കണം എങ്കിൽ സ്വന്തം കയ്യിൽ നിന്നും സ്റ്റാമ്പും കവറും എടുത്ത് ചെലവാക്കും.. ഇന്നത്തെ എം.എൽ.എ യുടെ ശമ്പളം ആയിരുന്നില്ല അന്ന്. വളരെ കുറവായിരുന്നു. ഏതെങ്കിലും ഒരു സാധാരണക്കാരൻ തിരുവനന്തപുരത്ത് ഒരു ആവശ്യവുമായി അദ്ദേഹത്തെ സമീപിച്ചാൽ തനിക്ക് വണ്ടി വിട്ടു തരണം എന്നൊന്നും അദ്ദേഹം ആവശ്യപ്പെടാറില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം വാഹനത്തിൽ തന്നെ അദ്ദേഹം പോകും. അദ്ദേഹത്തിന്റെ സ്വന്തം സുഹൃത്തുക്കൾ ആണെങ്കിൽ പോലും മറ്റൊരാളെ ഉപദ്രവിക്കുന്നത് കെ. കെ. നായർ ഇഷ്ടപ്പെട്ടിരുന്നില്ല. അത്തരം വിഷയങ്ങളിൽ ഒരിക്കലും കെ. കെ. നായർ എവിടെയും ശുപാർശകനായി പോയിട്ടില്ല.

സമരങ്ങളിൽ ഇറക്കിവിട്ട് ഒറ്റ ആൾക്കെതിരെ പോലും കേസെടുക്കാനോ അവരെ ജയിലിൽ അടക്കാനോ കെ.കെ.നായർ ശ്രമിച്ചിരുന്നില്ല. വിപ്ലവകരമായ മാറ്റങ്ങൾ പത്തനംതിട്ട ജില്ലയ്ക്ക് അദ്ദേഹം വരുത്തി. വെറും പട്ടിക്കാട് മാത്രമായിരുന്ന പത്തനംതിട്ട എന്ന ഗ്രാമത്തെ പത്തനംതിട്ട ജില്ലയായും ജില്ലാ ആസ്ഥാനമായും കെ കെ നായർക്ക് മാറ്റാൻ കഴിഞ്ഞുവെങ്കിൽ അവിടെ യാതൊരു സംശയവും വേണ്ട…കെ. കെ.നായരുടെ വിശുദ്ധി തന്നെയാണ്.. ഇനി അദ്ദേഹത്തിനെ വിശുദ്ധനായി ആരും പ്രഖ്യാപിക്കേണ്ടതും… ഇല്ല. അതിന് കാരണം.. ഇടുക്കി പോലുള്ള ജില്ലകളിൽ സർക്കാർ ഓഫീസുകൾ പലയിടങ്ങളിൽ ചിന്നി ചിതറി കിടക്കുകയായിരുന്ന അന്നത്തെ കാലത്ത് പകുതിയിലധികം സർക്കാർ ഓഫീസുകളും കെ കെ നായർ സാർ ജില്ലാ ആസ്ഥാനത്ത് തന്നെ കൊണ്ടുവന്നുവെങ്കിൽ എത്ര ദീർഘവീക്ഷണത്തോടുകൂടിയായിരുന്നു ആ മനുഷ്യന്റെ പ്രവർത്തനം…. ആ വിശുദ്ധനായ മനുഷ്യൻ…..❤️❤️ ജനങ്ങളെ സ്നേഹിച്ചു… നാടിനെ സ്നേഹിച്ചു…🙏🙏🙏 അദ്ദേഹത്തിന്റെ റോൾ മോഡൽ ആകാൻ രാഷ്ട്രീയക്കാർ ശ്രമിച്ചാൽ വളരെ നല്ലത് എന്ന് ഞാൻ ഒരിക്കൽ കൂടി അപേക്ഷിക്കുന്നു.

@ റഷീദ് ആനപ്പാറ

Leave a Reply

Your email address will not be published. Required fields are marked *