പന്തളത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

Pathanamthitta
Print Friendly, PDF & Email

പന്തളം – സുഹൃത്ത് ഓടിച്ചിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പന്തളം പെരുമ്പുളിക്കൽ വാലയ്യത്ത് സൂര്യാലയത്തിൽ സൂരജ് (24)ണ് മരിച്ചത്. സുരേഷ് കുമാറിന്റേയും ശ്രീലേഖയുടേയും മകനാണ്. കുരമ്പാല – കീരുകുഴി റോഡിൽ പെരുമ്പുളിക്കൽ പുലിയംമഠം കവലയ്ക്കു സമീപം രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്. സുഹൃത്ത് അർജുനിനൊപ്പം ഫുട്‌ബോൾ കളി കഴിഞ്ഞ് ഇരുവരും രണ്ട് ബൈക്കുകളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സൂരജിന്റെ ബൈക്ക് അർജുൻ ഓടിച്ചിരുന്ന ബൈക്കിൽ തട്ടിയതെന്ന് പോലീസ് പറഞ്ഞു. നിയന്ത്രണംവിട്ട ബൈക്ക് സമീപത്തുള്ള മതിലിലേക്ക് ഇടിച്ചുകയറിയാണ് അപകടം.
സഹോദരി സൂര്യ.

Leave a Reply

Your email address will not be published. Required fields are marked *