പത്തനംതിട്ട – അതിക്രമങ്ങളെ പ്രതിരോധിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും പാഠങ്ങൾ പകർന്നു നൽകി കേരള പൊലീസ്. എന്റെ കേരളം പ്രദർശനവിപണന മേളയിലാണ് സ്വയം പ്രതിരോധത്തിന് അവബോധം നൽകുന്ന പരിശീലന സ്റ്റാൾ വകുപ്പ് ഒരുക്കിയിരിക്കുന്നത്. അഞ്ച് മിനിറ്റ് ചെലവഴിച്ചാൽ അക്രമകാരിയായ എതിരാളിയെ നേരിടുന്നതിനുള്ള പൊടിക്കൈ സ്വന്തമാക്കാം. പെട്ടെന്നുള്ള ആക്രമണത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാം, അക്രമിയുടെ ദൗർബല്യം മനസിലാക്കിയുള്ള രക്ഷപ്പെടൽ എന്നീ മാർഗങ്ങൾ അവതരണത്തിലൂടെയും നിർദേശത്തിലൂടെയും കൈമാറുന്നു. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേർ സ്റ്റാൾ സന്ദർശിച്ചു മുറ അഭ്യസിക്കുന്നു.
രണ്ടുഘട്ടമാണ് സ്വയംപ്രതിരോധ പരിശീലനത്തിനുള്ളത്. എതിരെ വരുന്ന അക്രമിയെ ശാരീരികമായി കീഴടക്കാനുള്ള പരിശീലനം, മറ്റൊന്ന് സ്ത്രീസുരക്ഷാ നിയമങ്ങളെകുറിച്ചുള്ള അവബോധം. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമം, പൊലീസ് സേവനം എന്നിവയിലാണ് ബോധവൽക്കരണം. സ്ത്രീകളുടെ മാനസികവും വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശീലന പരിപാടിയിലുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

