കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ ; കലക്ടർ ഉദ്ഘാടനം ചെയ്തു

Pathanamthitta

പത്തനംതിട്ട – കുളമ്പുരോഗ, ചർമമുഴരോഗ നിയന്ത്രണ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ കുമ്പഴ മാടപ്പള്ളി ഫാമിൽ നിർവഹിച്ചു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാർ സംയോജിതമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൃഗാശുപത്രിയുടെ നേതൃത്വത്തിൽ വാക്‌സിനേഷൻ സ്‌ക്വാഡ് ക്ഷീരകർഷകരുടെ വീട്ടിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവയ്പ്പ് നൽകും.

നാലുമാസത്തിന് താഴെ പ്രായമായ കിടാവ്, ഏഴു മാസത്തിനു മുകളിൽ ഗർഭമുള്ള ഉരുക്കൾ എന്നിവയെ കുളമ്പുരോഗ കുത്തിവയ്പ്പിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നാലുമാസത്തിന് മുകളിൽ പ്രായമായ കിടാരികൾക്കും ഗർഭാവസ്ഥയിലുള്ള പശുക്കൾക്കും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കാം. എരുമകൾക്ക് ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് ആവശ്യമില്ല. ജില്ലയിലെ 64,417 കാലികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനായി 103 സ്‌ക്വാഡുകൾ സജ്ജമാണ്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് സന്തോഷ് അധ്യക്ഷനായി. ജില്ലാ കോഡിനേറ്റർ ഡോ. ഡെന്നിസ് തോമസ്, ജില്ലാ മൃഗസംരക്ഷണവകുപ്പ് പബ്ലിക് റിലേഷൻ ഓഫീസർ ഡോ. എബി. കെ. എബ്രഹാം, വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *