ദേശീയപാത ഇടിഞ്ഞുവീണു ; കോഴിക്കോട്‌ നിന്ന് തൃശൂർ ഭാഗത്തേക്ക് ഗതാഗത തടസം

Kerala Kozhikkodu Thrissur

കോട്ടയ്ക്കൽ – കോഴിക്കോട്‌ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് ഇടിഞ്ഞത്. വയൽ നികത്തി നിർമ്മിച്ച സർവ്വീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ ദേശീയപാതയുടെ മതിലും സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണു. സർവ്വീസ് റോഡിലൂടെ സഞ്ചരിച്ച 2 കാറുകൾ അപകടത്തിൽപ്പെട്ടു. കാറുകൾക്കു മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീണു. കാറിനുള്ളിലുണ്ടായിരുന്ന 4 പേരെ ആശുപത്രിയിലേക്ക് മാറ്റി. ആളപായമില്ല.. കോഴിക്കോട്‌ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതമാണ് പൂർണമായും തടസപ്പെട്ടത്. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം, കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *