എന്റെ കേരളം പ്രദർശന വിപണന കലാമേള ; സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) ലൈവ് ഡെമോയുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ

Kerala Pathanamthitta

പത്തനംതിട്ട – എന്റെ കേരളം പ്രദർശന വിപണന കലാമേളയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) ലൈവ് ഡെമോ പ്രവർത്തനം വിജയകരമായി തുട‌രുന്നു. പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട ന​ഗരസഭയും പത്തനംതിട്ട, കുന്നന്താനം ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിഎൽ എഞ്ചിനീയറി​ഗും ചേർന്നാണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) ലൈവ് ഡെമോ സംഘടിപ്പിച്ചിരിക്കുന്നത്.

സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ പ്രവർത്തനത്തെ അടുത്തറിയാനും എന്റെ കേരളം പ്രദർശന വിപണന കലാമേളയുടെ ഭാ​ഗമായി ഉണ്ടാകുന്ന മലിനജലത്തെ ശുദ്ധീകരിച്ച് പുനരുപയോ​ഗിക്കാനും പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്ന എസ്ടിപി യൂണിറ്റിലൂടെ സാധിക്കും. ഇതിലൂടെ പൊതു സമൂഹത്തിൽ മലിനജലം ശുദ്ധീകരിച്ച് പുനരുപയോ​ഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുവാനും പ്രദർശന വിപണന കലാമേളയുടെ ഭാ​ഗമായി ഉണ്ടാകുന്ന മലിനജലത്തെ ശുദ്ധീകരിക്കുകയുമാണ് ജില്ലാ ശുചിത്വ മിഷന്റെയും പത്തനംതിട്ട ന​ഗരസഭയുടെയും എബിഎൽ എഞ്ചിനീയറിം​ഗിന്റെയും ലക്ഷ്യം.

മലിനജലം സംസ്കരിക്കുന്നതിന്റെ മൊത്തത്തിലുള്ള ലക്ഷ്യം, കഴിയുന്നത്ര ജലമലിനീകരണം കുറയ്ക്കുകയെന്നതാണ്. മലിനജലത്തിൽ നിന്ന് മാലിന്യങ്ങൾ പൂർണ്ണായും നീക്കം ചെയ്തുകൊണ്ട് ജലത്തെ വീണ്ടും പുനരുപയോ​ഗിക്കാൻ സാധിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കുകയെന്നതാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രവർത്തനം ആണ് എസ്ടിപി സംവിധാനത്തിലൂടെ നടക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *