വിദ്യാർത്ഥികളെ ആകർഷിച്ച് കരിയർ ഓറിയന്റേഷൻ പ്രോഗ്രാം

Pathanamthitta

പത്തനംതിട്ട – ഉന്നത വിദ്യാഭ്യാസവും ജോലി സാധ്യതയും സംബന്ധിച്ച സംശയങ്ങൾക്ക് ഉത്തരമേകി പിന്നോക്ക വിഭാഗ വികസന വകുപ്പും ഹയർ സെക്കൻഡറി ബോർഡും എച്ച്സിഎല്ലും സംയുക്തമായി കരിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടക്കുന്ന എന്റെ കേരളം മേളയുടെ ഭാഗമായാണ് പരിപാടി നടന്നത്. പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ ഷിബു ഉദ്ഘാടനം നിർവഹിച്ചു .

പ്ലസ്ടു പഠിക്കുന്നവർക്കും കോഴ്സ് കഴിഞ്ഞവർക്കുമായി നടത്തിയ സെമിനാറിൽ കരിയർ ഗൈഡൻസ് പരിശീലക വി ടി വിനീത, എച്ച്സിഎൽ ക്ലസ്റ്റർ ഹെഡ് നാസിറാ നിജാസ് എന്നിവർ ക്ലാസ്സ് നയിച്ചു.

പഠനത്തിനുശേഷം തിരഞ്ഞെടുക്കേണ്ട ജോലി സാധ്യതയുള്ള കോഴ്‌സുകളെക്കുറിച്ചും ഇ-ഗ്രാൻഡ്, വിദ്യാഭ്യാസ ലോൺ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും ഉത്തരം നൽകി. അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖല തിരഞ്ഞെടുക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ ഷിബു പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *