കൊല്ലം – വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. അഭയ് എന്ന പതിനാലുകാരനെയാണ് കാണാതായത്. ചിതറ വളവ്‌പച്ച സ്വദേശി ജിത്ത് എസ് പണിക്കരുടെ മകനാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായത്. ട്യൂഷന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകിട്ടാണ് കുട്ടിയെ കാണാന്‍ ഇല്ലെന്ന് വീട്ടുകാര്‍ക്ക് വ്യക്തമായത്. തുടര്‍ന്ന് വീട്ടുകാര്‍ ചിതറ പൊലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ ചുവപ്പ് ബാഗുമായി പോകുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. കുട്ടിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ – 8138864421 , 9446766878 ഈ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം.


