‘എന്റെ കേരളം’ പ്രദർശന വിപണന കലാമേള മെയ് 16 മുതൽ പത്തനംതിട്ടയിൽ

Kerala Pathanamthitta

പത്തനംതിട്ട – രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദർശന വിപണന കലാമേളയ്ക്കായി പത്തനംതിട്ട ഇടത്താവളത്തിൽ ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പവലിയൻ. അത്യാധുനിക ജർമൻ ഹാംഗറിലാണ് നിർമാണം. മേയ് 16 മുതൽ 22 വരെയാണ് മേള. ഉദ്ഘാടനം മേയ് 16ന് വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും.

പവലിയനുള്ളിൽ പ്ലൈവുഡ് ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം. 45000 ചതുരശ്രയടിയിൽ പൂർണമായും ശീതികരിച്ച 186 സ്റ്റാളുകൾ ക്രമീകരിക്കും. സ്റ്റാളുകൾക്കിടയിൽ സുഗമമായ സഞ്ചാരം ഉറപ്പാക്കും. ഭിന്നശേഷിക്കാർക്കായി റാമ്പുകളുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ കലാപരിപാടികൾ അരങ്ങേറും. വേദി ഉൾപ്പെടെ 8073 ചതുരശ്രയടി കലാപരിപാടിക്കായി ഒരുക്കിയിരിക്കുന്നു. ഇതിനോട് ചേർന്ന് 5400 ചതുരശ്ര അടിയിൽ ഭക്ഷ്യ സ്റ്റാളുകളുണ്ട്. 1615 ചതുരശ്രയടിയിലാണ് അടുക്കള. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷ്യവിതരണം. ഒരേ സമയം 250 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകും. 1500 ചതുരശ്രയടിയിലുള്ള ശിതീകരിച്ച മിനി സിനിമാ തിയേറ്ററും ഒരുക്കിയിട്ടുണ്ട്.

പൊലിസ് ഡോഗ് ഷോ, കൃഷി- അനുബന്ധ ഉപകരണങ്ങളുടെ പ്രദർശനം തുടങ്ങിയവയ്ക്കായി 6189 ചതുരശ്ര അടിയിൽ തുറസായ സ്ഥലവും മേളയിലുണ്ടാകും. സർക്കാർ വകുപ്പുകൾക്ക് പുറമേ വാണിജ്യ സ്റ്റാളുകളുമുണ്ട്. വിവിധ സർക്കാർ സേവനം, ക്ഷേമ പദ്ധതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി ബയോ ടോയ്‌ലറ്റുകളുണ്ട്. രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.

മേളയോടനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവസാന ഘട്ടം ഒരുക്കം വിലയിരുത്തി. മാലിന്യ നിർമാർജനം ശുചിത്വ മിഷൻ നിർവഹിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മുഴുവൻ സമയവും മെഡിക്കൽ സംഘമുണ്ടാകും. അഗ്നിരക്ഷാ സേന, പൊലിസ് എന്നിവയുടെ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
എംഎൽഎമാരായ മാത്യു ടി തോമസ്, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രാഹം, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ബി ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *