എറണാകുളം ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് നിയമനം

Health Eranakulam
Print Friendly, PDF & Email

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സ്റ്റാഫ് നേഴ്സ്  (പാലിയേറ്റീവ് കെയർ) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് മെയ് 15 രാവിലെ 11 ന് അഭിമുഖം നടക്കും. ബി.എസ്‌സി നഴ്സിങ്/ ജനറൽ നഴ്സിങ്ങും പാലിയേറ്റീവ് മെഡിസിനിലെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

Leave a Reply

Your email address will not be published. Required fields are marked *