കൊച്ചി: പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ന് രംഗത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ, ഭൂനിയമം ലംഘിച്ചത് സി.പി.എമ്മാണെന്ന് ആരോപിച്ചു. എ.കെ.ജി. സെന്ററായിരിക്കും ഒരുപക്ഷേ, ഭൂനിയമം ലംഘിച്ച് നിൽക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്ന്. അതിന്റെ പട്ടയമെടുത്ത് പരിശോധിക്കണം. കേരളത്തിലെ ജനങ്ങളോട് ഇത് ഏറ്റുപറയാൻ തയ്യാറാവുമോ എന്നും കുഴൽനാടൻ ചോദിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ വരവിൽക്കവിഞ്ഞ സ്വത്ത് അന്വേഷിക്കാനോ ? ജനങ്ങളോട് തുറന്നു പറയാനോ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസും വരവിൽക്കവിഞ്ഞ സ്വത്ത് ഇല്ലേ ? ഇവരുടെ സ്വത്തുവിവരം അന്വേഷിക്കാൻ എം.വി. ഗോവിന്ദൻ തയ്യാറാകുമോ ? ഇവർക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഇല്ലെങ്കിൽ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

