ആൾട്ട് ന്യൂസ് സുബൈർ ; ഇതും ഒരു ഇന്ത്യൻ സൈബർ സൈനികൻ

India Kerala

ന്യൂഡൽഹി – ആൾട്ട് ന്യൂസ് സുബൈർ എന്ന ബ്ലോഗറും പാകിസ്ഥാൻ – ഇന്ത്യാ യുദ്ധ വാർത്തകളിൽ ഇടം പിടിക്കുകയാണ്. എങ്ങനെയാണെന്നോ ? ഓപ്പറേഷൻ സിന്ദൂറിന് ശേഷം നിമിഷ നേരം കൊണ്ട് പാക്കിസ്ഥാൻ സോഷ്യൽ മീഡിയകൾ പാക്ക് അനുകൂല പേജുകളും, പാക്ക് ട്വിറ്റർ ഹാൻറിലുകൾ ഒക്കെയും മിസ് ഇൻഫർമേഷനുകളും, വ്യാജ അവകാശ വാദങ്ങളും കൊണ്ട് നിറഞ്ഞു. സത്യമേത് മിഥ്യയേത് എന്നത് തിരിച്ചറിയാൻ കഴിയാതെ ഇന്ത്യൻ മാധ്യമങ്ങൾ പോലും കുഴങ്ങിയ സമയം.

അപ്പോഴാണ് ഒരാൾ സൈബർ ലോകത്ത് സൈനികനായത്. ഈ പാക് പോസ്റ്റുകളൊക്കെ ഫാക്ട് ചെക്ക് ചെയ്ത് നിമിഷ നേരം കൊണ്ട് വ്യാജവാർത്തകളും , വ്യാജ അവകാശ വാദങ്ങളും സുബൈർ ഒറ്റയ്ക്കിരുന്ന് പൊളിച്ചടുക്കി.. അത്തരം മേഖലയിൽ ജോലി ചെയ്യുന്നവർക്കറിയാം എത്രത്തോളം പ്രയാസമേറിയതും വൈദഗ്‌ധ്യം വേണ്ടതുമാണ് ഫാക്ട് ചെക്കിംഗ് ഏരിയകൾ.. ശത്രു രാജ്യത്തിന്റെ സീക്രട്ട് ഇൻഫർമേഷൻ സോഴ്‌സുകളിൽ നിന്ന് പോലും വിവരങ്ങൾ ശേഖരിക്കേണ്ടി വരും.. ഏകദേശം 120 വ്യാജ വാർത്തകളും, വ്യാജ ഇൻഫർമേഷനുകളുമാണ് അയാൾ പൊളിച്ചടക്കിയത് എന്നറിയുമ്പോഴാണ് സുബൈർ എന്ന സൈബർ സൈനികൻ ചെയ്ത സേവനം എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടുന്നത്..

ഒരു യുദ്ധസമാന അന്തരീക്ഷത്തിൽ പലവിധ വാർത്തകൾ പറക്കും.. മിസ് ലീഡ് ചെയ്യും.. ആത്മവിശ്വാസം തകർക്കാൻ ശ്രമിക്കും.. മീഡിയകളും സർക്കാറും വരെ യാഥാർത്ഥ്യം കണ്ടെത്താൻ പ്രയാസപ്പെടും.. കൃത്യമായ സോഴ്സുകൾക്കായി കാത്തിരിക്കും.. അവിടെയാണ് ആൾട്ട് സുബൈർ വിസ്മയിപ്പിച്ചത്.. രാജ്യത്തിനകത്തെ ശത്രുക്കളുടെ വ്യാജ വാർത്തകൾ നിരന്തരം പൊളിച്ചടക്കിയിട്ടുണ്ട് സുബൈർ… ഹിന്ദുത്വ സംഘടനകളുടെ പല കലാപ ശ്രമങ്ങളെയും പരാജയപ്പെടുത്തിയതും സുബൈറാണ്… പല വ്യാജവാർത്തകളും വ്യാജ അവകാശ വാദങ്ങളും അയാൾ പൊളിച്ചിട്ടുണ്ട്..
എന്നാൽ പകരം ലഭിച്ചത് അയാൾക്ക് കേസുകളും പീഢനങ്ങളുമാണ്.. കോപ്പ വരെ ചുമത്തിയിട്ടുണ്ട് ,സുപ്രീം കോടതി ഇടപെടലിൽ ആണ് അന്നൊക്കെ അയാൾ പുറത്തു വന്നത്..

നമ്മളൊക്കെ സുരക്ഷിതമായി ഉറങ്ങുമ്പോൾ.. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ നമ്മുടെ സൈന്യം പോരാടുകയായിരുന്നു..
അതേ സമയത്ത് തന്നെ തനിക്ക് വൈദഗ്ദ്യമുള്ള പണി ഏറ്റവും വൃത്തിയായി ചെയ്തു രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുകയാണ് സുബൈർ..
ട്വിറ്ററിൽ നോക്കിയാൽ അറിയാം അയാൾക്ക് ലഭിക്കുന്ന അഭിനന്ദനങ്ങൾ… സൈന്യത്തിനൊപ്പം അയാളും രാജ്യത്തിന്റെ അഭിമാനമായി മാറുകയാണ്..!!
ബിഗ് സല്യൂട്ട് .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *