കുവൈറ്റിൽ വെച്ച് വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട അനുരാജ് നായരുടെ സംസ്കാരം വ്യാഴാഴ്ച

World Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കഴിഞ്ഞ ദിവസം കുവൈറ്റിലെ അബ്ദലിയിൽ നിന്നും ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അമോണിയ നിറച്ചു വന്ന ടാങ്കർ ലോറിയുടെ പുറകിലേക്ക് അനുരാജിന്റെ വാഹനം ഇടിച്ച് കയറി തീ പിടിച്ചു അപകടത്തിൽപ്പെടുകയായിരുന്നു.. അനുരാജിന്റെ മൃതദേഹം 8/5/2025 വ്യാഴാഴ്ച നാട്ടിൽ കൊണ്ടുവരുന്നതും ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വയ്യാറ്റുപുഴ മണ്ണുങ്കൽ പുലയൻപാറ വീട്ടുവളപ്പിൽ സംസ്കാര കർമ്മങ്ങൾ നടക്കുന്നതുമായിരിക്കും.

അനുരാജിന്റെ ഒപ്പം അപകടത്തിൽപ്പെട്ട മലയാളിയായ ബിനു തോമസ്സിനെയും, തമിഴ്‍നാട് സ്വദേശി രാജ ബാലസുബ്രഹ്മണ്യത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനുരാജ് നായർ വളരെക്കാലമായി കുടുംബത്തോടൊപ്പം കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘം മുൻ വടശേരിക്കര ഖണ്ഡ് കാര്യവാഹ് ആയിരുന്നതിനാൽ നാട്ടിലെ ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *