ഓമല്ലൂർ – കാർഷിക സ്വയം പര്യാപ്തതയ്ക്കായി ലോകബാങ്കിന്റെ സഹായത്തോടയുള്ള ഒട്ടേറെ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ആരോഗ്യവും വനിതാ- ശിശുവികസനവും വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് മിനി ആഡിറ്റോറിയത്തിൽ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശീയ കാർഷികഉൽപ്പന്നങ്ങളും ജൈവ വിപണിയും പ്രോൽസാഹിപിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തുകയാണ്. വിഷരഹിതമായ കാർഷിക ഉൽപ്പന്നങ്ങൾ നൽകാനാണ് ശ്രമങ്ങളെല്ലാം. ആരോഗ്യമുള്ള തലമുറകളെയാണ് ഇതുവഴി യാഥാർഥ്യമാക്കാനാകുകയെന്നും വ്യക്തമാക്കി.

ഓമല്ലൂർ ഗ്രാമപഞ്ചായത്ത്, കാർഷികവികസന കർഷകക്ഷേമ വകുപ്പ് സർവ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ അധ്യക്ഷനായി.
മുതിർന്ന കർഷകൻ വി.സി.സാമുവേൽ, മികച്ച പട്ടിക ജാതി/പട്ടികവർഗ കർഷക സി.ആർ.പൊന്നമ്മ, വിദ്യാർത്ഥി കർഷക നിസി സൂസൻ ഷിബു, വനിത കർഷക വൽസമ്മ ഉമ്മൻ, ജൈവ കർഷക കെ.എസ്.രാധാമണി, യുവകർഷൻ സജി വർഗീസ്, സമ്മിശ്ര കർഷകൻ സുജോ വർഗീസ്, ക്ഷീരകർഷകൻ അലക്‌സ് ടി. സാമുവൽ, പച്ചക്കറി കർഷകൻ വി.ജി.ഏബ്രഹാം കർഷക തൊഴിലാളി കെ.ജി.രവി എന്നിവരെ ആദരിച്ചു.

ഓമല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ ഷാജി ജോർജ്ജ്, അഡ്വ.എസ്.മനോജ് കുമാർ, സാലി തോമസ്, അംഗങ്ങളായ മിനി വർഗ്ഗീസ്, പി.സുജാത, കെ.സി. അജയൻ, സുരേഷ് കുമാർ, റിജു കോശി, എൻ.മിഥുൻ, കെ.അമ്പിളി, എം,ആർ അനിൽകുമാർ, അന്നമ്മ റോയ്, കൃഷിഓഫീസർമാരായ റ്റി. സ്മിത, എൻ.ആർ . ഗീത തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

