പാവങ്ങൾക്ക് ചതുപ്പ് ഭൂമി അനുവദിച്ചു ലക്ഷങ്ങൾ തട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട കൗൺസിലറും സിപിഎം പാർലിമെന്ററി പാർട്ടി ലീഡറുമായ എസ് ഷാജഹാനെ പുറത്താക്കണം ; എന്ന് ബിജെപി

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ: പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് ചതുപ്പായ ഭൂമി അനുവദിച്ച് നൽകി, ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ കേസിൽ ശിക്ഷിക്കപെട്ട അടൂർ നഗരസഭ കൗൺസിലറും സിപിഎം പാർലമെൻ്റ്റി പാർട്ടി ലീഡറുമായ എസ് ഷാജഹാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടന്നു. ധർണ്ണ ബി ജെ പി ജില്ലാ വൈസ് പ്രസിഡൻ്റ് അനിൽ നെടുംമ്പള്ളി ഉത്ഘാടനം ചെയ്തു. ബി ജെ പി മണ്ഡലം പ്രസിഡൻ്റ് അനിൽ ചെന്താമരവിള അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ സെക്രട്ടറി രൂപേഷ് അടൂർ മുഖ്യപ്രഭാഷണം നടത്തി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ:അരുൺ താന്നിക്കൽ, മണ്ഡലം വൈസ് പ്രസിഡൻ്റ്മാരായ ഗോപൻ മിത്രപുരം, വിനീഷ് കൃഷണൻ, രാജു മണ്ണടി , സെക്രട്ടറിമാരായ ശ്രീലേഖ ഹരികുമാർ , ബിനോദ് ജോസഫ് , ഹരികുമാർ,ട്രഷറർ വേണുഗോപാൽ,ഏരിയ പ്രസിഡന്റ് ബിജു, ജനറൽ സെക്രട്ടറി ലേഖ,സിന്ധു,ഗിരിജാ മോഹൻ ,കെ. എസ് ബിജു, മഹേഷ്. ജി ,രമണൻ, സതീഷ് ബാബു, രാജൻ,ഓമനക്കുട്ടൻ, അരുൺ ദേവലോകം എന്നിവർ പ്രതിഷേധ യോഗത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *