മുനമ്പം വിഷയത്തിൽ ഐക്യദാർഢ്യം ; കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ ജ്വാല തെളിയിക്കും.

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട: മുനമ്പം ഭൂമി വിഷയത്തിൽ സമരം നടത്തുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി മുനമ്പം ഐക്യദാർഢ്യ ജ്വാല തെളിയിക്കും. 2024 നവംബർ 21ന് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നടത്തുന്ന പരിപാടി ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്യും. പാർട്ടി ഉന്നതാധികാര സമിതി അംഗം ടി ഒ എബ്രഹാം തോട്ടത്തിൽ ജ്വാലയ്ക്ക് അഗ്നി പകരുമെന്നും ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *