=ചെങ്ങന്നൂർ ഗവ. ഐടിഐ ലെ സർവ്വേയർ ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥിയെ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഒൻപതിന് രാവിലെ 11 ന് ഐടി ഐയിൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകളോടൊപ്പം പകർപ്പുകൾ കൂടി ഹാജരാക്കണം.
യോഗ്യത: സർവേ എഞ്ചിനീയർ / സിവിൽ എഞ്ചിനീയറിംഗ് ബിരുദവും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും
അല്ലെങ്കിൽ
സർവേ എഞ്ചിനീയർ / സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ മൂന്നു വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും
അല്ലെങ്കിൽ
സർവേ ട്രേഡിൽ എൻടിസി /എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
ഫോൺ: 0479 2953150.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

