മല്ലപ്പളളി: പെരുമ്പെട്ടിയിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പതിനാലുകാരിയാണ് പീഡനത്തിന് ഇരയായത്. ഇന്നലെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ കുട്ടി ഏഴ് ആഴ്ച ഗർഭിണിയാണെന്ന് പുറത്തുള്ള ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഈ വിവരം ലാബ് ജീവനക്കാർ പോലീസിൽ അറിയിക്കുകയായിരുന്നു. അമ്മയോടൊപ്പം താമസിക്കുന്ന ആളാണ് പീഡിപ്പിച്ചത് എന്നാണു മൊഴി. ഇടുക്കി സ്വദേശിയായ ഇയാൾ പെരുമ്പെട്ടി സ്‌റ്റേഷനതിർത്തിയിലെ സ്ഥലത്തു വന്ന് താമസമാക്കിയത് 14 വർഷം മുൻപാണ്. ഇതര സമുദായത്തിൽപ്പെട്ട യുവതിയായ പെൺകുട്ടിയുടെ അമ്മയുമായി ഒരുമിച്ച് താമസം തുടങ്ങി. ഇവർ നിയമപരമായി വിവാഹിതരായിട്ടില്ല. അമ്മയും, ഇയാളും പീഡനത്തിന് ഇരയായ കുട്ടിയും സഹോദരനും ഒക്കെ ഒരുമിച്ചാണ് കിടന്നുറങ്ങുന്നത്. ഇതിനിടയിലാണ് പെൺകുട്ടിയെ പീഡിപ്പിതെന്ന് പറയുന്നു. സ്‌റ്റേഷനിൽ വിവരം കിട്ടിയതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഈ യുവാവ് തന്നെയാണ് പെൺകുട്ടിയുടെ പിതാവെന്നും പോലീസ് പറയുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

