അവളുടെ മരണസമയം ഭാരം 21 കിലോ മാത്രം ; ആമാശയത്തിൽ ഭക്ഷണാംശം പോലുമില്ല ; തുഷാരയുടെ കാപാലിക്കാർക്ക് ജീവപര്യന്തവും പിഴയും.

Crime Kollam
Print Friendly, PDF & Email

കൊല്ലം – തുഷാര കൊലക്കേസ് വിധിയിൽ തൃപ്തിയുണ്ടെന്ന് തുഷാരയുടെ കുടുംബം പറഞ്ഞു. വിധിയെ കുടുംബം സ്വാഗതം ചെയ്തെങ്കിലും തങ്ങളുടെ സ്വന്തം മകൾ വിവാഹത്തിലൂടെ നേരിട്ട വേദനയ്ക്ക് ഇതൊന്നും പകരമാകില്ലെന്നായിരുന്നു കുടുംബം പ്രതികരിച്ചത്. സ്ത്രീധനത്തിൻ്റെ പേരിൽ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് ചന്തുലാലിനും ഭർതൃമാതാവ് ​ഗീതാലാലിക്കും കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്. തുഷാര നേരിട്ടത് അതിക്രൂര പീഡനമാണെന്നും വിധിയിൽ തൃപ്തിയുണ്ടന്നും പ്രോസിക്യൂഷനും പോലീസും വ്യക്തമാക്കി. കേരളാ മനസാക്ഷിയെ പിടിച്ചുലച്ച സംഭവം.

തുഷാര കൊലക്കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി കണ്ടാണ് പ്രോസിക്യൂഷൻ വാദിച്ചത്. തുഷാരയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവിനും ഭർതൃമാതാവിനും കഠിന ശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. തുഷാര നേരിട്ട കൊടും ക്രൂരതകൾ ബോധ്യപ്പെട്ട കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 32 കാരനായ ചന്തുലാലിനെയും 62 വയസുള്ള അമ്മ ഗീതാ ലാലിയെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. കോടതി നീതി നടപ്പാക്കിയെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.

28 കാരിയായ തുഷാര മരണപ്പെടുമ്പോൾ ശരീരഭാരം വെറും 21 കിലോ ആയിരുന്നു. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിൽ നിർണായകമായെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *