നോർക്ക റൂട്ട്‌സ് പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ ഇനി അഞ്ചു ലക്ഷം

Kerala Trivandrum World

തിരുവനന്തപുരം – നോർക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇൻഷുറൻസ് തുക. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വർധിപ്പിച്ചു.

ഇനി മുതൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം ലഭിക്കുമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. മെഡിക്കൽ കോഴ്‌സുകളിലേക്ക് എൻആർഐ സീറ്റിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അവരുടെ സ്‌പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐഡി കാർഡ് സമർപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.

പ്രവാസി ഐഡി കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി എന്നീ സേവനങ്ങളുടെ നിരക്കുകളും 2025 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന വിധം പുതുക്കി. പ്രവാസി തിരിച്ചറിയൽ കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ പുതിയ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 408 രൂപ വീതമാണ്(പഴയ നിരക്ക് 372 രൂപ വീതമായിരുന്നു). പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസിയുടെ പുതിയ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 661 രൂപയാണ്(പഴയ നിരക്ക് 649 രൂപയായിരുന്നു). 2025 ഏപ്രിൽ ഒന്നു മുതൽ ഐഡി കാർഡ്/ എൻപിആർഐ പോളിസി എടുക്കുന്ന പ്രവാസിക്ക് അപകടമരണം സംഭവിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപയും ഇന്ത്യയ്ക്ക് അകത്തുനിന്നാണെങ്കിൽ 30,000 രൂപയും ധനസഹായം ലഭിക്കും.
കാർഡുകൾക്ക് അപേക്ഷിക്കുന്നതും പുതുക്കുന്നതും ഓൺലൈനായാണ്. ഇതിനായി sso.norkaroots.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പരുകൾ: 9567555821, 0471-2770543.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *