ലണ്ടനിൽ നടന്ന വിഷു വിളക്ക് സന്ധ്യ ; നിരവധി മലയാളി കുടുംബങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി

World
Print Friendly, PDF & Email

യുകെ – ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും, മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലണ്ടൻ വിഷു വിളക്ക് സന്ധ്യക്ക്‌ ഭക്തി നിർഭരമായ സമാപനമായി. ഇന്നലെ വൈകുന്നേരം ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത്. ലൈവ് ഓർക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ, വിഷുക്കണി, ഉപഹാർ സ്കൂൾ ഓഫ് ഡാൻസ്, ശങ്കരി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്തങ്ങൾ ,അകാലത്തിൽ ലണ്ടൻ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓർമകളിൽ ഹരിയേട്ടൻ , ശേഷം ദീപാരാധന,വിഷുസദ്യ എന്നിവ ചടങ്ങുകളുടെ മാറ്റ് കൂട്ടി .സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രമുഖർക്ക് ഒപ്പം ഈ സായം സന്ധ്യയിൽ ലണ്ടന്റെ വിവിധ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ പങ്കെടുത്തു.

@ലണ്ടനിൽ നിന്ന് ടീം പത്തനംതിട്ടക്ക് വേണ്ടി, ജിനോദ്‌കുമാറിനൊപ്പം, ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *