കുവൈറ്റിൽ നടന്ന “സാരഥീയം 25 ” ; ഗുരുദേവ സേവാരത്ന അവാർഡ് നൽകി എം എ യൂസഫലിയെ ആദരിച്ചു

World
Print Friendly, PDF & Email

കുവൈറ്റ് – “സർവീസ് ടു ഹ്യൂമാനിറ്റി” എന്ന ആപ്തവാക്യം മുഖമുദ്രയാക്കി പ്രവർത്തിച്ചുവരുന്ന ശ്രീനാരായണീയ സംഘടനയായ സാരഥി കുവൈറ്റിന്റെ 25 മത് വാർഷിക ആഘോഷം “സാരഥീയം@25” ഹവല്ലി പാർക്കിലെ വേദിയിൽ വെച്ച് നടന്നു. രജത ജൂബിലി നിറവിൽ നിൽക്കുന്ന സാരഥി കുവൈറ്റിന്റെ പരമോന്നത പുരസ്കാരമായ ഗുരുദേവ സേവാരത്ന അവാർഡ് മാനുഷിക സേവനങ്ങൾക്കായുള്ള ആദരവായി ലുലു ഗ്രൂപ്പ്‌ ഇന്റർനാഷനൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എം എ യൂസഫലിയ്ക്ക് നൽകി ആദരിച്ചു, പത്മശ്രീ യൂസഫലിക്ക് ഗുരുദേവ സേവാരത്ന പുരസ്കാരം വീരേശ്വരാനന്ദ സ്വാമികൾ നൽകി ആദരിച്ചു. കുവൈറ്റ് ഇന്ത്യൻ ഡെപ്യൂട്ടി അംബാസഡർ സഞ്ജയ് കുമാർ മല്ലൂക്ക, ശിവഗിരി മഠം ഉപദേശക സമിതി അംഗവും വ്യവസായിയുമായ കെജി ബാബുരാജ് ബഹറിൻ തുടങ്ങി പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ചടങ്ങ് അനുഗ്രഹീതമായി.

പഠന മികവിന് 25 വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പും സാരഥി ട്രസ്റ്റിന്റെ ചേർത്തലയിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ എസ്‌സിഎഫ്ഇയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിത പ്രദേശത്തെ 25 കുട്ടികൾക്ക് കേന്ദ്ര യൂണിഫോം സേവനങ്ങൾക്കായുള്ള തൊഴിലധിഷ്ടിത പരിശീലനവും ഉൾപ്പെടെ വിദ്യാഭ്യാസമേഖലയിൽ ഒരു കോടി രൂപയുടെ പദ്ധതികൾ ആണ് സാരഥി ആസൂത്രണം ചെയ്തിരിക്കുന്നത്.

പത്ത് പന്ത്രണ്ടാം ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ശാരദാംബ എക്സലൻസ് അവാർഡിന്റെ വിതരണവും വേദിയിൽ നടന്നു . കൂടാതെ സാരഥിയുടെ ഭവന നിർമാണ പദ്ധതിയിൽ പൂർത്തിയാക്കിയ പതിനൊന്നാമത് വീടിന്റെ താക്കോൽ നിർവ്വഹണവും വേദിയിൽ വെച്ചു നടന്നു.

പിന്നണി ഗായകർ ഹരിചരൺ ശേഷാദ്രി, ശിഖ പ്രഭാകരൻ, ഡ്രമ്മർ കുമരൻ എന്നിവരുടെ നേത്യത്വത്തിൽ സംഗീതനിശയും പരിപാടികളുടെ ഭാഗമായി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *