കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി 2025 ; കേരളാ കൺവൻഷൻ ഞായറാഴ്ച ആറന്മുളയിൽ വെച്ച്

Kerala Pathanamthitta World

പത്തനംതിട്ട – കാനഡയിലെ ബ്രാംറ്റൺ മലയാളീ സമാജം സംഘടിപ്പിക്കുന്ന 15 – മത് കനേഡിയൻ നെഹ്രുട്രോഫി 2025 വള്ളംകളിയുടെ കേരളാ കൺവൻഷനും, പള്ളിയോടങ്ങളെയും, കളിവള്ളങ്ങളെയും ആദരിക്കുന്ന ചടങ്ങും ഏപ്രിൽ 13 ന് വൈകിട്ട് 4 മണിക്ക് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

15 വർഷങ്ങൾക്ക് മുമ്പ് കാനഡയിലെ ബ്രാംറ്റൺ എന്ന സ്ഥലത്ത് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ഇന്ന് ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. പ്രവാസ ലോകത്ത് ആദ്യമായി ഇന്നത്തെ ഏറ്റവും വലുതുമായ ഈ വള്ളംകളി, കേവലം രണ്ടുപേർക്ക് തുഴയാവുന്ന ചെറുവള്ളത്തിൽ പ്രവാസി മലയാളിയും കാനഡയിലെ പ്രമുഖ മലയാളീ സംഘടനയായ ബ്രാംപ്ടൻ മലയാളീ സമാജത്തിന്റെ പ്രസിഡന്റുമായ ശ്രീ. കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആണ് ഈ വള്ളംകളി ആരംഭിക്കുന്നത്. നോർത്ത് അമേരിക്കയിലെ മറ്റു മലയാളി സംഘടനകളുടെ സഹകരണത്തോടു കൂടി നടക്കുന്ന എല്ലാ കമ്മ്യൂണിറ്റികളും പങ്കെടുക്കുന്ന വലിയൊരു ജലമാമാങ്കമായി ഇന്നിത് മാറിയിട്ടുണ്ട്.

എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലാണ് കാനഡയിലെ പ്രൊഫസേഴ്‌സിലേക്ക്, കാനഡയുടെ ഫെഡറൽ പ്രൊവിൻഷൻ മന്ത്രിമാരുടെ ടീമുകളും, പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ എല്ലാ കമ്മ്യൂണിറ്റികളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് ഈ ജലമാമാങ്കത്തിൽ പങ്കെടുക്കുന്നത്.

സിറ്റിയുടെ മേയറും, കാനഡയിലെ കേന്ദ്ര സംസ്ഥാന മന്ത്രിമാരും, ഇതിന്റെ നടത്തിപ്പിന് ഭാരവാഹികളായി പ്രവർത്തിച്ചുവരുന്നു. നമ്മുടെ നാടിന്റെ സംസ്കാരത്തെ വിദേശ മണ്ണിൽ അതേപടി പകർത്തി നൽകാനും ലോകശ്രദ്ധ ആകർഷിക്കാനും കനേഡിയൻ നെഹ്രുട്രോഫി വള്ളംകളിക്ക് സാധിച്ചു. കഴിഞ്ഞ 15 വർഷമായി ധാരാളം ആളുകൾ ഇതിന്റെ നടത്തിപ്പിനായും, വിജയത്തിന് വേണ്ടിയും പ്രവർത്തിച്ചു വരുന്നു. കാനഡയിലെ ബ്രാംപ്ടൻ മലയാളീ സമാജമാണ്‌ ഈ ജലോത്സവത്തിന്റെ പ്രധാന സംഘാടകർ. കാനഡയിലെ മറ്റെല്ലാ സംഘടനകളും ഇതിന്റെ വിജയത്തിനായി സഹകരിക്കുന്നു. പ്രവാസി മലയാളികളുടെ അഭിമാനമായി മാറിയ കനേഡിയൻ ട്രോഫി വള്ളംകളിയുടെ 15 -മത് വർഷത്തിൽ ഒരു കേരളാ കൺവൻഷൻ നടത്താനും കേരളത്തിലെ പ്രമുഖ പള്ളിയോടങ്ങളെയും, വല്ല സമിതികളെയും, വഞ്ചിപ്പാട്ട് ആശാന്മാരെയും, വള്ളംകളി ആചാര്യന്മാരെയും ആദരിക്കുവാൻ ബ്രാംപ്ടൻ മലയാളീ സമാജം തീരുമാനിച്ചിരിക്കുന്നു.

ഈ വരുന്ന ഏപ്രിൽ 13 വള്ളംകളിയുടെ ഈറ്റില്ലമായ ആറന്മുളയിൽ വെച്ച് കേരളാ കൺവൻഷൻ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. വിൻ വാസവൻ ഉദ്ഘാടനം നിർവ്വഹിക്കുന്നതും, മുഖ്യാതിഥി ആയി ശ്രീ. ആന്റോ ആന്റണി എംപി, ശ്രീ രാജു എബ്രഹാം, ശ്രീ. ശിവദാസൻ നായർ, ശ്രീമതി മാലേത്ത് സരളാദേവി, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നു.

ഈ പരിപാടിയുടെ സംഘാടക സമിതിക്ക് വേണ്ടി കുര്യൻ പ്രക്കാനം, റെജി താഴമൺ, വിക്ടർ ടി തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *