മൈലപ്രാ വലിയ പള്ളി പെരുന്നാളിന് കൊടിയേറി.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ മൈലപ്രാ വലിയപള്ളി പെരുന്നാളിന് മലങ്കരസഭയുടെ വലിയ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമനസ്സുകൊണ്ട് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. രാവിലെ ഏഴിന് പ്രഭാത നമസ്കാരവും, തുടർന്ന് വലിയ മെത്രാപ്പോലീത്ത അഭി. കുറിയാക്കോസ് മാർ ക്ലീമീസ് തിരുമനസ്സുകൊണ്ട് വി. കുർബാനയ്ക്ക് മുഖ്യ കാർമ്മീകത്വം വഹിച്ചു.

തുടർന്ന് വാദ്യമേളങ്ങളുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും അകമ്പടിയോടെ നടന്ന പ്രദക്ഷിണത്തിനുശേഷം പള്ളിയുടെ സ്വർണ്ണ കൊടിമരത്തിൽ കൊടിയേറ്റ് നടന്നു.

ഉച്ചകഴിഞ്ഞ് ഇടവകയിലെ എല്ലാ കുരിശടികളിലും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കൂടെ നടന്ന റാലിക്ക് ശേഷം കൊടിയേറ്റ് കർമ്മം നടന്നു. മെയ് 6, 7 ദിവസങ്ങളാണ് പ്രധാന പെരുന്നാൾ ദിനങ്ങൾ. ഇടവക വികാരി ഫാ. തോമസ് കെ. ചാക്കോ, അസി. വികാരി ഫാ. റിജോ സണ്ണി വർഗ്ഗീസ്, ഇടവക ട്രസ്റ്റി കെ.കെ. മാത്യു, സെക്രട്ടറി ആകാശ് മാത്യു വർഗ്ഗീസ്, ജനറൽ കൺവീനർ ബിജു സാമുവേൽ, ലിന്റോ എം. ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ അടിക്കുറിപ്പ് :

മൈലപ്രാ വലിയ പള്ളി പെരുന്നാളിന് തുടക്കം കുറിച്ച് മലങ്കരസഭയുടെ വലിയ മെത്രാപ്പോലീത്താ അഭി കുര്യാക്കോസ് മാർക്ലിമീസ് കൊടിയേറ്റ് നിർവ്വഹിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *