തദ്ദേശസ്ഥാപനങ്ങൾ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കണം : മാത്യു ടി തോമസ് എംഎൽഎ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പുവരുത്തണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദ്ദേശം. തിരുവല്ല ബൈപാസിലെ തകരാറുള്ള സൗരോർജ വിളക്കുകൾ പ്രവർത്തനക്ഷമമാക്കണം. കുറ്റൂർ വില്ലേജ് ഓഫീസ് നിർമാണം വേഗത്തിലാക്കാൻ എംഎൽഎ, കലക്ടർ, പൊതുമരാമത്ത് -റവന്യു ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത പരിശോധന നടത്തും. നിരണം പഞ്ചായത്തിലെ ജനസേവാ റോഡ് നിർമാണം ഉടൻ പുനരാരംഭിക്കണമെന്നും എംഎൽഎ പറഞ്ഞു.

പഴകുളം-കുരമ്പാല റോഡിൽ കനാൽ പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞ് അപകടാവസ്ഥയിലായത് ഉടൻ പരിഹരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പിൽ ഗോപകുമാർ പറഞ്ഞു. പള്ളിക്കൽ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും നിർദ്ദേശിച്ചു.
തിരുവല്ലയിൽ അതിദാരിദ്ര വിഭാഗത്തിലുള്ള 15 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നതിന് 42 സെന്റ് ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധ്യക്ഷനായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസർ എ. എസ്. മായ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *