പത്തനംതിട്ട – ശബരിമല മകരവിളക്ക് ഉത്സവം പ്രമാണിച്ച് പത്തനംതിട്ട ജില്ലയിൽ ഉണ്ടാകാൻ സാധ്യതയുളള വാഹനബാഹുല്യം പരിഗണിച്ച് ശബരിമല തീർഥാടകരുടെയും പൊതുജനങ്ങളുടെയും ജീവനും അവരുടെ വാഹനങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നതിന് ജനുവരി 14,15,16 എന്നീ ദിവസങ്ങളിൽ എല്ലാതരത്തിലുമുളള ടിപ്പർ ലോറികളുടെയും ഗതാഗതം ജില്ലയിലെ റോഡുകളിൽ നിരോധിച്ചതായി ജില്ലാകളക്ടർ എ.ഷിബു അറിയിച്ചു.


