സൗജന്യ നേത്ര പരിശോധന ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് ; താവളപ്പാറയിൽ

Pathanamthitta

കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ, താവളപ്പാറ ലൈറ്റ്‌ ടു ലൈഫ് പ്രോജക്ട്, കല്ലട ഐ കെയർ ഹോസ്‌പിറ്റൽ കോന്നി മെഡിക്കൽ കോളജ് മൈക്രോ ലാബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് സെപ്റ്റംബർ 13 തിയതി. ശനിയാഴ്ച രാവിലെ 10 a.m. to 2 p.m. വരെ മാർത്തോമ്മാ ചിൽഡ്രൻസ് ഹോം, താവളപ്പാറയിൽ വെച്ച് നടത്തപ്പെടുന്നു.

തവളപ്പാറ ലൈറ്റ് ടു ലൈവ് പ്രോജക്‌ട് ഡയറക്‌ടർ റവ. ജോമോൻ ജെ. അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗ് കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ പ്രസിഡൻ്റ് റവ.ഫാ. ജോർജ്ജ് ഡേവിഡ് ഉദ്ഘാടനം ചെയ്യുന്നു.

ക്യാമ്പ് മുഖേന ലഭ്യമാകുന്ന സേവനങ്ങൾ

*പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദനിർണ്ണയം, പൂർണ്ണമായും സൗജന്യം. മറ്റുള്ള രക്ത പരിശോധനകൾക്ക് 30% ഇളവ് ലഭ്യമാകും.

*കാരുണ്യ ആരോഗ്യ സുരക്ഷാ കാർഡുള്ളവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യം.

*കണ്ണട ആവശ്യമുള്ളവർക്ക് അഡ്വാൻസ് തുക നൽകി ക്യാമ്പ് നിരക്കിൽ കണ്ണട ബുക്ക് ചെയ്യാവുന്നതാണ്.

*ആരോഗ്യ ഇൻഷുറൻസ് അംഗങ്ങൾ അല്ലാത്തവർക്ക് തിമിര ശസ്ത്രക്രിയകൾ മിതമായ നിരക്കിൽ ചെയ്‌തു കൊടുക്കപ്പെടും.

*ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഹെൽത്ത് കാർഡ് തയ്യാറാക്കി കൊടുക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
Mob: 8281481669, 9207766746
ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *