പത്തനംതിട്ട – ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹിക പട്ടിക ഇങ്ങനെയാണ് , പുതിയ വൈസ് പ്രസിഡന്റുമാരായി – റോയ് മാത്യു, ബിന്ദു പ്രസാദ്, രമണി വാസുക്കുട്ടൻ, ബിന്ദു പ്രകാശ്, പി.ആർ.ഷാജി, അഡ്വ.ഷൈൻ ജി കുറുപ്പ്, അനിൽ നെടുമ്പിള്ളിയും, ജനറൽ സെക്രട്ടറിമാരായി അയിരൂർ പ്രദീപ്, വിജയകുമാർ മണിപ്പുഴ, അഡ്വ.കെ ബിനുമോൻ എന്നിവരും, സെക്രട്ടറിമാരായി സലിം കുമാർ, സുജ വർഗീസ്, അഡ്വ.സുജ ഗിരീഷ്, കെ. ബിന്ദു, മീന എം. നായർ, രൂപേഷ് കുമാർ അടൂർ, പി.വി. അനോജ് കുമാർ, നിതിൻ എസ്. ശിവഎന്നിവരും,. ആർ. ഗോപാലകൃഷ്ണൻ കർത്തയെ ട്രഷററായും നിയമിച്ചുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് ഇന്ന് പുറത്തിറക്കിയിരിക്കുന്നത്.


