പത്തനംതിട്ട – ജില്ലയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച് ലൈഫ് മിഷൻ. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പൂർത്തികരിച്ചത് 13443 വീടുകൾ. ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിച്ച 1194 വീടുകളിൽ 1176 എണ്ണം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ 2056 ഭവനം നിർമിച്ചു. 48 വീടുകൾ നിർമാണത്തിലാണ്. മൂന്നാം ഘട്ടത്തിൽ ഭൂരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ജില്ലയിൽ ഭൂമിയും വീടും ഇല്ലാത്ത 1149 ഗുണഭോക്താക്കളിൽ 974 പേരുടെ ഭവന നിർമാണം പൂർത്തിയായി. 175 വീടുകൾ നിർമാണഘട്ടത്തിലാണ്. പി. എം. എ (അർബൻ) 1882 ഭവനങ്ങളും പി. എം. എ (ഗ്രാമീൺ) 1411 ഭവനങ്ങളും എസ്.സി, എസ്.റ്റി, മൈനോറിറ്റി വിഭാഗങ്ങളിലായി 1337 ഭവനങ്ങളും പൂർത്തീകരിച്ചു.
ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിന്റെ പട്ടികയിൽ ഉൾപ്പെടാത്ത പട്ടികജാതി, പട്ടിക വർഗ, മത്സ്യതൊഴിലാളി ഗുണഭോക്താക്കളിൽ 1372 പേർക്ക് ഭവനനിർമാണം പൂർത്തിയാക്കി. 370 വീടുകൾ നിർമാണഘട്ടത്തിലാണ്. ലൈഫ് 2020 ൽ 3235 ഭവനനിർമാണം പൂർത്തീകരിച്ചു. 1443 ഭവനങ്ങൾ നിർമ്മാണഘട്ടത്തിലാണ്.
പന്തളം നഗരസഭയിൽ ലൈഫ് ടവറുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.


