അടൂരിൽ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന ; പഴകിയ മീനും ഭക്ഷണങ്ങളും പിടികൂടി

Food Pathanamthitta

അടൂർ – പരിശോധന തടസപ്പെടുത്താൻ ഹോട്ടലുകാരുടെ ശ്രമം. അടൂർ SN ഹോട്ടൽ, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, രാജധാനി, സൺ റൈസ്, പഴങ്കഞ്ഞികട, അൽ റാസി തുടങ്ങിയ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

രാജധാനി ഹോട്ടലിൽ നിന്ന് 50കിലോ പഴകിയ മീൻ പിടികൂടി, പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുഡ് സ്പോട്ടാണ് അടൂർ ബൈപ്പാസ് റോഡിലെ ഹോട്ടലുകൾ. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംഘടന നേതാവിന്റെ ഹോട്ടലിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണസാധനം പിടികൂടിയത് എന്നതും ശ്രദ്ധേയം.

അടൂർ നഗരസഭ ഹെൽത്ത്സ്കോടിന്റെ മിന്നൽ പരിശോധനയിൽ അടൂർ ബൈപ്പാസിലെ ഹോട്ടൽ രാജധാനി,എസ് എൻ ഹോട്ടൽ, സൺറൈസ് ഹോട്ടൽ, ഓലപ്പന്തൽ ഹോട്ടൽ, ബിഗ് മൗത്ത് ഹോട്ടൽ, പഴങ്കഞ്ഞികട, അൽ-റാസി, ഹോളിക്രോസ് ഹോസ്പിറ്റൽ കാന്റീൻ, ഡിങ്കന്റെ തട്ടുകട തുടങ്ങിയ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു,

ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള നഗരസഭ ഹെൽത്ത് സ്കോഡാണ് മിന്നൽ പരിശോധന നടത്തിയത്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യുസ്, മാത്തുക്കുട്ടി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

അടൂർ ബൈപ്പാസിലുള്ള ഓലപ്പന്തൽ , അമ്മച്ചിക്കട , ഹൈസ്കൂൾ ജംഗ്ഷനിലെ എസ് എൻ ഹോട്ടൽ , സൺറൈസ് ഹോട്ടൽ, ഡിങ്കന്റെ തട്ടുകട എന്നീ കടകളിൽനിന്ന് പഴകിയ വസ്തുക്കൾ പിടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *